---
title: "ജീവിതത്തിന്റെ സ്വപ്നങ്ങൾ ബാക്കിയാക്കി ശ്രീമയി മടങ്ങി...! ട്യൂഷന് പോകാത്തതിന് അമ്മ വഴക്കുപറഞ്ഞു, ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിനി മരിച്ചു"
english_title: "Plus Two Student Dies After Suicide Attempt Following Scolding Over Tuition"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392907/plus-two-student-dies-after-suicide-attempt"
published_at: "2026-11-23T20:51:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b045a878bed9_plus-two-student-dies-after-suicide-attempt.jpg"
keywords: ["KeralaNews", "Kollam", "StudentDeath", "SuicideAttempt", "EducationNews"]
---

# ജീവിതത്തിന്റെ സ്വപ്നങ്ങൾ ബാക്കിയാക്കി ശ്രീമയി മടങ്ങി...! ട്യൂഷന് പോകാത്തതിന് അമ്മ വഴക്കുപറഞ്ഞു, ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിനി മരിച്ചു

> **Lead Summary:** കൊല്ലം: ട്യൂഷന് പോകാത്തതിന് അമ്മ വഴക്കുപറഞ്ഞതിനെത്തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു. കൊല്ലം കോട്ടത്തല സ്വദേശി ശ്രീമയി ആണ് മരിച്ചത്. വെണ്ടാര്‍ വിദ്യാധിരാജ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

## Article Content

കൊല്ലം: ട്യൂഷന് പോകാത്തതിന് അമ്മ വഴക്കുപറഞ്ഞതിനെത്തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു. കൊല്ലം കോട്ടത്തല സ്വദേശി ശ്രീമയി ആണ് മരിച്ചത്. വെണ്ടാര്‍ വിദ്യാധിരാജ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ട്യൂഷനു പോകാത്തതിനെച്ചൊല്ലി അമ്മ ശ്രീമയിയെ വഴക്കുപറഞ്ഞിരുന്നു. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി വീടിനുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഉടന്‍തന്നെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  

A Plus Two student from Kollam died while undergoing treatment after attempting suicide following a scolding from her mother for not attending tuition. The 17-year-old, identified as Sreemayi, was a Class 12 student at Vendar Vidyadhiraja Higher Secondary School. Police have registered a case and begun an investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392907/plus-two-student-dies-after-suicide-attempt)