---
title: "കോഴിക്കോട് കക്കോടിയിൽ നിർമാണത്തിലിരുന്ന വീട് തകർന്നുവീണ് ഒരാൾ മരിച്ചു"
english_title: "One Dead as Under-Construction House Collapses in Kakodi, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392871/kozhikode-kakodi-house-collapse-death"
published_at: "2026-11-23T16:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b041fc29d760_kozhikode-kakodi-house-collapse-death.jpg"
keywords: ["KozhikodeNews", "BuildingCollapse", "KeralaNews", "ConstructionAccident", "KeralaAccident", "HouseCollapse", "ConstructionSafety", "MedicalCollege"]
---

# കോഴിക്കോട് കക്കോടിയിൽ നിർമാണത്തിലിരുന്ന വീട് തകർന്നുവീണ് ഒരാൾ മരിച്ചു

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ നിർമാണത്തിലിരുന്ന വീട് തകർന്നുവീണ് ഒരാൾ മരിച്ചു. കാരന്തൂർ സ്വദേശി രജനിത്ത് ആണ് മരിച്ചത്. ഒരു തൊഴിലാളിക്ക് പരുക്കേറ്റു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്. വീടിന്റെ സൺഷെയ്ഡ് തകർന്നു വീഴുകയായിരുന്നു. തൊഴിലാളികൾ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെയായിരുന്നു അപകടം.

## Article Content

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ നിർമാണത്തിലിരുന്ന വീട് തകർന്നുവീണ് ഒരാൾ മരിച്ചു. കാരന്തൂർ സ്വദേശി രജനിത്ത് ആണ് മരിച്ചത്. ഒരു തൊഴിലാളിക്ക് പരുക്കേറ്റു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്. വീടിന്റെ സൺഷെയ്ഡ് തകർന്നു വീഴുകയായിരുന്നു. തൊഴിലാളികൾ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെയായിരുന്നു അപകടം.

സംഭവസ്ഥലത്ത് വെച്ച് തന്നെ രജനിത്ത് മരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പരുക്കേറ്റ അതിഥി തൊഴിലാളിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രജനിത്തിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

An under-construction house collapsed in Kakodi, Kozhikode, killing Rajnith, a resident of Karanthur aged 32. Another worker was injured and admitted to Kozhikode Medical College Hospital. The cause of the collapse has not yet been disclosed.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392871/kozhikode-kakodi-house-collapse-death)