---
title: "കെ.എ.എസ്. ചട്ടങ്ങളിൽ അടിമുടി മാറ്റം; ശമ്പളവും സ്ഥാനക്കയറ്റവും കുറയുമോ എന്ന ആശങ്കയിൽ ഉദ്യോഗസ്ഥർ"
english_title: "Major Overhaul in KAS Rules Sparks Fears Over Pay and Promotions"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392832/kas-rules-major-overhaul-kerala"
published_at: "2026-11-23T13:04:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03eee4305b2_WhatsApp_Image_2026-11-23_at_1.13.44_PM.jpeg"
keywords: ["KeralaAdministrativeService", "KASRules", "GovernmentJobs", "PayStructure", "PromotionRules"]
---

# കെ.എ.എസ്. ചട്ടങ്ങളിൽ അടിമുടി മാറ്റം; ശമ്പളവും സ്ഥാനക്കയറ്റവും കുറയുമോ എന്ന ആശങ്കയിൽ ഉദ്യോഗസ്ഥർ

> **Lead Summary:** ****തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (കെ.എ.എസ്.) സമഗ്രമായ മാറ്റങ്ങൾ നിർദേശിച്ചുകൊണ്ടുള്ള കരട് ഭേദഗതി നയം സംസ്ഥാന സർക്കാർ പുറത്തിറക്കി. തസ്തികകളുടെ എണ്ണം, റിക്രൂട്ട്മെന്റ് രീതി, ശമ്പള ഘടന, സ്ഥാനക്കയറ്റം എന്നിവയിലെല്ലാം നിർണായക മാറ്റങ്ങളാണ് കരട് നയത്തിലുള്ളത്. രണ്ടാം ഘട്ട പരീക്ഷ പാസായവരുടെ നിയമന നടപടികൾ ആരംഭിക്കാനിരിക്കെ കൊണ്ടുവരുന്ന ഈ ഭേദഗതി നിലവിലെ ഉദ്യോഗസ്ഥർക്കും ഉദ്യോഗാർഥികൾക്കുമിടയിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

## Article Content

****തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (കെ.എ.എസ്.) സമഗ്രമായ മാറ്റങ്ങൾ നിർദേശിച്ചുകൊണ്ടുള്ള കരട് ഭേദഗതി നയം സംസ്ഥാന സർക്കാർ പുറത്തിറക്കി. തസ്തികകളുടെ എണ്ണം, റിക്രൂട്ട്മെന്റ് രീതി, ശമ്പള ഘടന, സ്ഥാനക്കയറ്റം എന്നിവയിലെല്ലാം നിർണായക മാറ്റങ്ങളാണ് കരട് നയത്തിലുള്ളത്. രണ്ടാം ഘട്ട പരീക്ഷ പാസായവരുടെ നിയമന നടപടികൾ ആരംഭിക്കാനിരിക്കെ കൊണ്ടുവരുന്ന ഈ ഭേദഗതി നിലവിലെ ഉദ്യോഗസ്ഥർക്കും ഉദ്യോഗാർഥികൾക്കുമിടയിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

നിലവിൽ 29 സർക്കാർ വകുപ്പുകളിലെ നിശ്ചിത ശതമാനം തസ്തികകൾ കെ.എ.എസിനായി മാറ്റിവെക്കുന്ന രീതിയാണുള്ളത്. പുതിയ നയപ്രകാരം ഈ നിശ്ചിത ക്വാട്ട ഒഴിവാക്കുകയും സർക്കാരിന്റെ ആവശ്യാനുസരണം തസ്തികകളുടെ എണ്ണം തീരുമാനിക്കുകയും ചെയ്യും.

നിശ്ചിത ശതമാനം തസ്തികകൾ മാറ്റിവെക്കുന്ന രീതി ഇല്ലാതാകുന്നതോടെ ആകെ എത്ര ഒഴിവുകളുണ്ടാകുമെന്നതിൽ വ്യക്തതയില്ലാതാകും. ഓരോ വർഷമോ രണ്ടോ മൂന്നോ വർഷം കൂടുമ്പോഴോ സ്ഥിരമായി കെ.എ.എസ്. റിക്രൂട്ട്മെന്റ് നടക്കുമെന്ന ധാരണയ്ക്കും ഇതോടെ അവസാനമായേക്കും.

എട്ട് വർഷം സർവീസ് പൂർത്തിയാകുമ്പോൾ കെ.എ.എസ്. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ലഭിക്കുന്ന നിലവിലെ രീതിയിലും കരട് ഭേദഗതി മാറ്റങ്ങൾ നിർദേശിക്കുന്നുണ്ട്.

കെ.എ.എസ്. രൂപീകരിച്ചപ്പോൾ നീക്കിവെച്ച തസ്തികകളിലെ ഏറ്റവും ഉയർന്ന തസ്തികയായ അണ്ടർ സെക്രട്ടറിയുടെ ശമ്പളത്തെ അടിസ്ഥാനമാക്കിയായിരുന്നു ഇതുവരെ ശമ്പളം നിശ്ചയിച്ചിരുന്നത്. എന്നാൽ പുതിയ നയപ്രകാരം ശമ്പള പരിഷ്കരണത്തിനും സർക്കാർ നയങ്ങൾക്കും അനുസരിച്ചായിരിക്കും ശമ്പളം നിശ്ചയിക്കുക. ഉയർന്ന ശമ്പള പരിധി ഉൾപ്പെടെയുള്ള കാര്യങ്ങളിലും മാറ്റങ്ങൾ വരും.

രണ്ടാം ബാച്ച് നിയമനങ്ങൾക്ക് തൊട്ടുമുമ്പായാണ് സർക്കാർ ഈ കരട് ഭേദഗതി കൊണ്ടുവരുന്നത്. പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ കെ.എ.എസ്. ഉദ്യോഗസ്ഥരും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും ആശങ്കയിലാണ്.

The Kerala government has issued a draft amendment proposing sweeping changes to the Kerala Administrative Service, including recruitment, cadre strength, pay structure and promotions. The move, announced ahead of second-phase appointments, has raised concern among serving officers and rank-list candidates.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392832/kas-rules-major-overhaul-kerala)