---
title: "'ജന്മദിനത്തിന് പുതുവസ്ത്രങ്ങൾ വാങ്ങിവെച്ചു, അവൻ സന്തോഷവാനായിരുന്നു'; നിരഞ്ജന്റെ മരണത്തിൽ കണ്ണീരോടെ കുടുംബം, സ്കൂളിൽ വിദ്യാർഥികളുടെ പ്രതിഷേധം"
english_title: "Student Protest Continues Over Niranjan Death in Sooranad School"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392828/niranjan-death-sooranad-school-protest"
published_at: "2026-11-23T12:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03ea5c03f45_niranjan-death-sooranad-school-protest.jpg"
keywords: ["NiranjanDeath", "SooranadSchool", "KollamNews", "KeralaNews", "StudentProtest"]
---

# 'ജന്മദിനത്തിന് പുതുവസ്ത്രങ്ങൾ വാങ്ങിവെച്ചു, അവൻ സന്തോഷവാനായിരുന്നു'; നിരഞ്ജന്റെ മരണത്തിൽ കണ്ണീരോടെ കുടുംബം, സ്കൂളിൽ വിദ്യാർഥികളുടെ പ്രതിഷേധം

> **Lead Summary:** കൊല്ലം : കൊല്ലം ശൂരനാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥി നിരഞ്ജന്റെ മരണവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിദ്യാർഥികളുടെ പ്രതിഷേധം തുടരുന്നു. തിങ്കളാഴ്ച രാവിലെ തുടങ്ങിയ പ്രതിഷേധത്തിൽ വലിയ പോലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

## Article Content

കൊല്ലം : കൊല്ലം ശൂരനാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥി നിരഞ്ജന്റെ മരണവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിദ്യാർഥികളുടെ പ്രതിഷേധം തുടരുന്നു. തിങ്കളാഴ്ച രാവിലെ തുടങ്ങിയ പ്രതിഷേധത്തിൽ വലിയ പോലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നുമണിയോടെയാണ് നിരഞ്ജനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന്റെ പേരിൽ മറ്റ് വിദ്യാർഥികളുടെ മുന്നിൽവെച്ച് അധ്യാപകരും പ്രിൻസിപ്പലും നിരഞ്ജനോട് മോശമായി പെരുമാറിയെന്നാണ് കുടുംബത്തിന്റെ പരാതി.

പെൺകുട്ടിയുടെ രക്ഷിതാക്കളെ സ്കൂൾ ഓഫീസിൽ വിളിച്ചുവരുത്തിയതും മരണത്തിലേക്ക് നയിച്ച കാരണങ്ങളിലൊന്നായെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. സംഭവങ്ങൾ കുട്ടിയിൽ മനോവിഷമമുണ്ടാക്കിയിരുന്നുവെന്നും അവർ പറയുന്നു.

23-ന് നിരഞ്ജന്റെ ജന്മദിനമായിരുന്നു. അതിന്റെ ഭാഗമായി പുതുവസ്ത്രങ്ങൾ വരെ വാങ്ങി നൽകിയിരുന്നുവെന്നും അവൻ സന്തോഷവാനായിരുന്നുവെന്നും വീട്ടുകാർ പറയുന്നു. ആത്മഹത്യ ചെയ്യത്തക്ക മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി.

സന്തോഷിന്റെയും രാജിയുടെയും മകനാണ് നിരഞ്ജൻ. സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരേ ഉയർന്ന ആരോപണങ്ങൾക്കിടയിൽ കൂടുതൽ വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

Student protests continued at the government higher secondary school in Sooranad, Kollam, following the death of Plus Two student Niranjan, 17. The family alleges that teachers and the principal humiliated him in front of other students, and police have been camping at the school as tensions remain high.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392828/niranjan-death-sooranad-school-protest)