---
title: "പി. ജയരാജന്റെ ആരോപണവും ഇ.പി. ജയരാജന്റെ മറുപരാതിയും; വൈദേകം റിസോർട്ട് വിവാദത്തിൽ നിർണായക അന്വേഷണത്തിന് സിപിഎം, ബാലഗോപാലിനും ടി.പി. രാമകൃഷ്ണനും ചുമതല"
english_title: "CPM appoints two-member probe panel in Vaidekam resort row"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392817/cpm-vaidekam-resort-probe-panel"
published_at: "2026-11-23T11:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03dc291e517_cpm-vaidekam-resort-probe-panel.jpg"
keywords: ["CPM", "VaidekamResort", "EPJayarajan", "PJayarajan", "KeralaPolitics"]
---

# പി. ജയരാജന്റെ ആരോപണവും ഇ.പി. ജയരാജന്റെ മറുപരാതിയും; വൈദേകം റിസോർട്ട് വിവാദത്തിൽ നിർണായക അന്വേഷണത്തിന് സിപിഎം, ബാലഗോപാലിനും ടി.പി. രാമകൃഷ്ണനും ചുമതല

> **Lead Summary:** തിരുവനന്തപുരം: വൈദേകം റിസോർട്ട് വിവാദത്തിൽ അന്വേഷണം നടത്താൻ സിപിഎം രണ്ടംഗ കമ്മിഷനെ നിയോഗിച്ചു. കെ.എൻ. ബാലഗോപാലും ടി.പി. രാമകൃഷ്ണനും ചേർന്നാണ് അന്വേഷണം നടത്തുക എന്ന് പാർട്ടി അറിയിച്ചു.

## Article Content

തിരുവനന്തപുരം: വൈദേകം റിസോർട്ട് വിവാദത്തിൽ അന്വേഷണം നടത്താൻ സിപിഎം രണ്ടംഗ കമ്മിഷനെ നിയോഗിച്ചു. കെ.എൻ. ബാലഗോപാലും ടി.പി. രാമകൃഷ്ണനും ചേർന്നാണ് അന്വേഷണം നടത്തുക എന്ന് പാർട്ടി അറിയിച്ചു.

മുതിർന്ന സിപിഎം നേതാവ് ഇ.പി. ജയരാജനെതിരെ ഉയർന്ന ആരോപണങ്ങളാണ് കമ്മിഷന്റെ പരിഗണനയിൽ വരുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം.

വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടിക്കുള്ളിൽ ആദ്യം ആരോപണം ഉന്നയിച്ചത് പി. ജയരാജനാണ്. പിന്നാലെ ഇ.പി. ജയരാജൻ, പി. ജയരാജനെതിരെയും പരാതി നൽകിയിരുന്നു. ഇരുവിഭാഗത്തിന്റെയും പരാതികളും പരിശോധിക്കാനാണ് ഇപ്പോൾ പാർട്ടി തീരുമാനിച്ചിരിക്കുന്നത്.

2022-ലാണ് പി. ജയരാജൻ ഈ വിഷയം ആദ്യമായി പാർട്ടിക്ക് മുന്നിലെത്തിച്ചത്. അന്ന് വൈദേകം റിസോർട്ടിൽ ഇ.പി. ജയരാജന് നിക്ഷേപമുണ്ടെന്നായിരുന്നു ആരോപണം. എന്നാൽ ഈ ആരോപണം ഇ.പി. ജയരാജൻ മാധ്യമങ്ങൾക്ക് മുന്നിൽ നിഷേധിച്ചിരുന്നു. ഭാര്യ സർവീസിൽ നിന്ന് വിരമിച്ചപ്പോൾ ലഭിച്ച പണം നിക്ഷേപിച്ചിട്ടുണ്ടെന്നുമാണ് അദ്ദേഹം അന്ന് പറഞ്ഞത്.

ഒരു മാസം മുമ്പ് കരിമണൽ വ്യവസായി ശശിധരൻ കർത്തയിൽ നിന്ന് ജയരാജന്റെ ഭാര്യ പണം വാങ്ങിയെന്നും അത് വൈദേകം റിസോർട്ടിൽ നിക്ഷേപിച്ചെന്നുമുള്ള വെളിപ്പെടുത്തൽ ജയരാജന്റെ സഹോദരീപുത്രൻ നടത്തിയിരുന്നു. അതിന് പിന്നാലെയാണ് പി. ജയരാജൻ വിഷയം വീണ്ടും പാർട്ടിയിൽ ഉയർത്തിയത്. തുടർന്നാണ് അന്വേഷണ കമ്മിഷനെ വെച്ചത്.

The CPM has appointed a two-member commission to investigate the Vaidekam Resort controversy, with K.N. Balagopal and T.P. Ramakrishnan as members. The panel will examine allegations involving senior party leader E.P. Jayarajan and complaints raised by both sides within the party.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392817/cpm-vaidekam-resort-probe-panel)