---
title: "'വിനോദയാത്രയ്ക്കെത്തി, രാത്രി മന്തി കഴിച്ചു; പിന്നാലെ കൂട്ടത്തോടെ ആശുപത്രിയിലേക്ക്'; കട്ടപ്പനയിൽ 37 പേർക്ക് ഭക്ഷ്യവിഷബാധ, രണ്ടുപേർ ഗുരുതരാവസ്ഥയിൽ"
english_title: "37 Fall Ill After Eating Mandi in Kattappana; Two in Critical Condition"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392816/kattappana-mandi-food-poisoning-37-hospitalized"
published_at: "2026-11-23T11:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03da13c7892_kattappana-mandi-food-poisoning-37-hospitalized.jpg"
keywords: ["FoodPoisoning", "Kattappana", "KeralaHealth", "Mandi", "Hospitalization"]
---

# 'വിനോദയാത്രയ്ക്കെത്തി, രാത്രി മന്തി കഴിച്ചു; പിന്നാലെ കൂട്ടത്തോടെ ആശുപത്രിയിലേക്ക്'; കട്ടപ്പനയിൽ 37 പേർക്ക് ഭക്ഷ്യവിഷബാധ, രണ്ടുപേർ ഗുരുതരാവസ്ഥയിൽ

> **Lead Summary:** കട്ടപ്പന: കട്ടപ്പനയിലെ ഹോട്ടലിൽനിന്ന് മന്തി കഴിച്ച 37 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. 35 പേരെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

കട്ടപ്പന: കട്ടപ്പനയിലെ ഹോട്ടലിൽനിന്ന് മന്തി കഴിച്ച 37 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. 35 പേരെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടുക്കിയിൽ വിനോദസഞ്ചാരത്തിനെത്തിയ തിരൂർ സ്വദേശികളായ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഞായറാഴ്ച രാത്രി 11.30 ന് കട്ടപ്പന ടൗണിൽ സിവിൽ സ്റ്റേഷന് സമീപം കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽനിന്നാണ് ഇവർ മന്തി കഴിച്ചത്.

ഭക്ഷണം കഴിച്ച ഉടനെ വയറുവേദനയും ഛർദിയും അനുഭവപ്പെടുകയായിരുന്നു. അവശരായ 37 പേരെ ഉടൻ തന്നെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായ രണ്ട് പേരെ പിന്നീട് ഇടുക്കി മെഡിക്കൽ കോളജിൽ വിദഗ്ധചികിത്സയ്ക്കായി മാറ്റി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന തുടങ്ങി.

Thirty-seven people suffered food poisoning after eating mandi from a hotel in Kattappana, with two in critical condition. Thirty-five were admitted to Kattappana Taluk Hospital, while the seriously ill were shifted to Idukki Medical College for specialist care.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392816/kattappana-mandi-food-poisoning-37-hospitalized)