---
title: "ജാമ്യത്തിലിറങ്ങി വീണ്ടും വിളയാട്ടം, സ്റ്റേഷനിൽ ഒപ്പിടാതെ ഒളിവിൽ കഴിഞ്ഞു; ഒടുവിൽ 'തക്കുടു'വിനെ കാപ്പ ചുമത്തി പൂട്ടി കരമന പൊലീസ്"
english_title: "Released on Bail, Back to Crime: Karamana Police Detain ‘Thakkudu’ Under KAPA"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392811/karamana-police-detain-thakkudu-under-kapa"
published_at: "2026-11-23T11:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03d46112544_karamana-police-detain-thakkudu-under-kapa.jpg"
keywords: ["KapaAction", "KaramanaPolice", "ThiruvananthapuramCrime", "PreventiveDetention", "KeralaPolice"]
---

# ജാമ്യത്തിലിറങ്ങി വീണ്ടും വിളയാട്ടം, സ്റ്റേഷനിൽ ഒപ്പിടാതെ ഒളിവിൽ കഴിഞ്ഞു; ഒടുവിൽ 'തക്കുടു'വിനെ കാപ്പ ചുമത്തി പൂട്ടി കരമന പൊലീസ്

> **Lead Summary:** **തിരുവനന്തപുരം: ** നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം കരമന പൊലീസ് അറസ്റ്റ് ചെയ്തു. കരമന മേലാറന്നൂർ സ്വദേശി തക്കുടു എന്ന് വിളിക്കുന്ന വിമൽരാജ് ആണ് പിടിയിലായത്. നഗരത്തിൽ ഗുണ്ടകൾക്കെതിരെ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായി സിറ്റി പൊലീസ് കമ്മീഷണർ അരുൾ ആർ.ബി. കൃഷ്ണയുടെ നിർദ്ദേശപ്രകാരമായിരുന്നു അന്വേഷണവും അറസ്റ്റും.

## Article Content

**തിരുവനന്തപുരം: ** നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം കരമന പൊലീസ് അറസ്റ്റ് ചെയ്തു. കരമന മേലാറന്നൂർ സ്വദേശി തക്കുടു എന്ന് വിളിക്കുന്ന വിമൽരാജ് ആണ് പിടിയിലായത്. നഗരത്തിൽ ഗുണ്ടകൾക്കെതിരെ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായി സിറ്റി പൊലീസ് കമ്മീഷണർ അരുൾ ആർ.ബി. കൃഷ്ണയുടെ നിർദ്ദേശപ്രകാരമായിരുന്നു അന്വേഷണവും അറസ്റ്റും.

പൂജപ്പുര, കരമന, നേമം, കഴക്കൂട്ടം എന്നീ പൊലീസ് സ്റ്റേഷനുകളിലായി പ്രതിക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. മലയിൻകീഴ് സ്റ്റേഷൻ പരിധിയിൽ വീടിനുനേരെ ബോംബെറിഞ്ഞ് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇയാൾ നേരത്തെ അറസ്റ്റിലായിരുന്നു.

റിമാൻഡ് കാലാവധി കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതോടെയാണ് ഇയാൾക്കെതിരെ കാപ്പ ചുമത്താൻ തീരുമാനമായത്. തിരുവനന്തപുരം ഡിസിപിയുടെ മേൽനോട്ടത്തിൽ ഫോർട്ട് എ.സി.പി. പ്രദീപിന്റെ നേതൃത്വത്തിൽ നേമം സി.ഐ. ശ്രീലാൽ ചന്ദ്രശേഖരൻ, കരമന എസ്.എച്ച്.ഒ. അഭിജിത്ത് എന്നിവർ തയ്യാറാക്കി സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചാണ് അധികൃതർ ഉത്തരവിറക്കിയത്.

മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്താതെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെക്കുറിച്ച് സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചു.

Karamana police have arrested Vimelraj, alias ‘Thakkudu’, under the Kerala Anti-Social Activities Prevention Act (KAPA) for repeated criminal activity. The 24-year-old, who faces multiple cases across several police stations in Thiruvananthapuram, was taken into preventive detention and lodged in Central Jail.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392811/karamana-police-detain-thakkudu-under-kapa)