---
title: "കോഴിക്കോട് മുക്കത്ത് നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Anish Found Dead Inside Parked Car in Mukkom"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392796/anish-found-dead-inside-parked-car-mukkom-new"
published_at: "2026-11-23T09:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03be5c7079c_anish-found-dead-inside-parked-car-mukkom-new.jpg"
keywords: ["KozhikodeNews", "Mukkom", "KeralaNews", "Aneesh", "PoliceInquiry", "KeralaPolice", "SuddenDeath", "RoadsideIncident"]
---

# കോഴിക്കോട് മുക്കത്ത് നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കോഴിക്കോട് : **മുക്കം പാലത്തിന് സമീപം റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാരശ്ശേരി തേക്കുംകുറ്റി സ്വദേശി അനീഷ് ആണ് മരിച്ചത്. മുക്കം പാലത്തിന് സമീപം ടിവിഎസ് ഷോറൂമിന് മുൻവശം ഏറെ നേരമായി കാർ നിർത്തിയിട്ടിരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു.

## Article Content

**കോഴിക്കോട് : **മുക്കം പാലത്തിന് സമീപം റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാരശ്ശേരി തേക്കുംകുറ്റി സ്വദേശി അനീഷ് ആണ് മരിച്ചത്. മുക്കം പാലത്തിന് സമീപം ടിവിഎസ് ഷോറൂമിന് മുൻവശം ഏറെ നേരമായി കാർ നിർത്തിയിട്ടിരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ അനീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അനീഷിന് അപസ്മാരം ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. മരണകാരണം വ്യക്തമല്ല. സംഭവത്തെ തുടർന്ന് നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചു. മുക്കം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.

A 42-year-old man from Thekkumkutti, Karassery, was found dead inside a car parked by the roadside near Mukkom bridge in Kozhikode. Police have begun inquest proceedings and are investigating the cause of death, with preliminary reports suggesting he had a history of epilepsy.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392796/anish-found-dead-inside-parked-car-mukkom-new)