---
title: "മരണവീടിന് തൊട്ടടുത്ത് പടക്കം പൊട്ടിക്കലും ബാന്റ്മേളവും! നാദാപുരം തൂണേരിയിൽ വിവാഹച്ചടങ്ങിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം; കൂട്ടത്തല്ലിൽ കലാശിച്ചു"
english_title: "Nadapuram Wedding Turns Violent After Firecrackers Spark Clash"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392788/nadapuram-wedding-firecrackers-clash-NEW"
published_at: "2026-11-23T08:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03b3de8071e_nadapuram-wedding-firecrackers-clash-NEW.jpg"
keywords: ["NadapuramWedding", "KozhikodeNews", "KeralaNews", "WeddingClash", "PoliceNews", "Nadapuram", "FirecrackerDispute", "PoliceResponse"]
---

# മരണവീടിന് തൊട്ടടുത്ത് പടക്കം പൊട്ടിക്കലും ബാന്റ്മേളവും! നാദാപുരം തൂണേരിയിൽ വിവാഹച്ചടങ്ങിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം; കൂട്ടത്തല്ലിൽ കലാശിച്ചു

> **Lead Summary:** **കോഴിക്കോട് : **നാദാപുരത്ത് വിവാഹച്ചടങ്ങിനിടെ ഉണ്ടായ തർക്കം കൂട്ടത്തല്ലിലേക്ക് നീങ്ങി. ഞായറാഴ്ച തൂണേരിയിലാണ് സംഭവം. പേരോട് നിന്നുള്ള വരനും സംഘവും വധുവിന്റെ വീട്ടിലെത്തിയപ്പോൾ പടക്കം പൊട്ടിച്ചും ബാന്റ്മേളം സംഘടിപ്പിച്ചും നടത്തിയ ആഘോഷമാണ് സംഘർഷത്തിന് തുടക്കമായത്.

## Article Content

**കോഴിക്കോട് : **നാദാപുരത്ത് വിവാഹച്ചടങ്ങിനിടെ ഉണ്ടായ തർക്കം കൂട്ടത്തല്ലിലേക്ക് നീങ്ങി. ഞായറാഴ്ച തൂണേരിയിലാണ് സംഭവം. പേരോട് നിന്നുള്ള വരനും സംഘവും വധുവിന്റെ വീട്ടിലെത്തിയപ്പോൾ പടക്കം പൊട്ടിച്ചും ബാന്റ്മേളം സംഘടിപ്പിച്ചും നടത്തിയ ആഘോഷമാണ് സംഘർഷത്തിന് തുടക്കമായത്.

വധുവിന്റെ വീടിന് സമീപത്ത് ഒരു മരണവീടുണ്ടെന്നതിനാൽ ഇത്തരം ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് നാട്ടുകാർ നേരത്തേ വരന്റെ കൂട്ടുകാരോടും മറ്റും ആവശ്യപ്പെട്ടിരുന്നതായി പറയുന്നു. മഹല്ല് കമ്മിറ്റിയും ഇക്കാര്യം അറിയിച്ചിരുന്നു. എന്നാൽ ഇത് അവഗണിച്ചാണ് വരനൊപ്പം എത്തിയ സുഹൃത്തുക്കൾ പടക്കം പൊട്ടിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

പടക്കം പൊട്ടിച്ചതോടെ വധുവിന്റെ വീട്ടിലുണ്ടായിരുന്നവരും നാട്ടുകാരും ഇടപെട്ട് വരന്റെ സംഘത്തെ തടഞ്ഞു. പിന്നാലെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റം രൂക്ഷമായി. കുറച്ച് നിമിഷത്തിനകം തർക്കം കൈയാങ്കളിയിലേക്കും കൂട്ടത്തല്ലിലേക്കും മാറി. വിവരമറിഞ്ഞ് നാദാപുരം പൊലീസ് സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കി. തുടർന്ന് മഹല്ല് കമ്മിറ്റി ഉൾപ്പെടെ ചേർന്ന് നടത്തിയ ചർച്ചയിൽ പ്രശ്നം ഒത്തുതീർപ്പാക്കി.

സംഭവത്തിൽ ആർക്കും പരാതി ഇല്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ലെന്നും അറിയിച്ചു. കഴിഞ്ഞയാഴ്ചയും നാദാപുരത്ത് വിവാഹച്ചടങ്ങിനിടെ സംഘർഷമുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.  

A wedding celebration in Nadapuram’s Thooneri turned into a group clash after firecrackers and a band procession triggered objections from local residents. Police reached the spot and the matter was later settled through discussions involving the Mahall committee, with no complaint filed.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392788/nadapuram-wedding-firecrackers-clash-NEW)