---
title: "കത്തുന്ന ചൂടിന് ആശ്വാസമായി മഴയെത്തുന്നു, പക്ഷേ കരുതിയിരിക്കണം! ചൊവ്വ മുതൽ വ്യാഴം വരെ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴ മുന്നറിയിപ്പ്"
english_title: "Heavy Rain with Thunderstorm Warning from Tuesday to Thursday"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392786/heavy-rain-thunderstorm-warning-kerala"
published_at: "2026-11-23T08:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03b2403ba7c_heavy-rain-thunderstorm-warning-kerala.jpg"
keywords: ["KeralaWeather", "RainAlert", "Thunderstorm", "YellowAlert", "IMD"]
---

# കത്തുന്ന ചൂടിന് ആശ്വാസമായി മഴയെത്തുന്നു, പക്ഷേ കരുതിയിരിക്കണം! ചൊവ്വ മുതൽ വ്യാഴം വരെ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴ മുന്നറിയിപ്പ്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം.

മഴ മുന്നറിയിപ്പിന്റെ ഭാഗമായി ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും, ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലർട്ടുള്ളത്. വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാനിടയുള്ളതിനാൽ പൊതുജനങ്ങളും അധികൃതരും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

The India Meteorological Department has warned of intensified rainfall across Kerala from Tuesday to Thursday, with isolated heavy showers and thunderstorms likely. Yellow alerts have been issued in several districts, and authorities have urged the public to stay alert.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392786/heavy-rain-thunderstorm-warning-kerala)