---
title: "'പൊലീസിനെ കണ്ടപ്പോൾ വെപ്രാളം, ബാഗ് തുറന്നപ്പോൾ വസ്ത്രങ്ങൾക്കിടയിൽ പൊതിഞ്ഞ് ലക്ഷങ്ങളുടെ ആഭരണങ്ങൾ; കാസർകോട് റെയിൽവേ സ്റ്റേഷനിൽ മോഷണക്കേസ് പ്രതി പിടിയിൽ"
english_title: "Kasaragod Railway Police Arrest Haryana Man With Gold Worth Lakhs"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392783/kasaragod-railway-police-gold-arrest"
published_at: "2026-11-23T08:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03afb65d9b1_kasaragod-railway-police-gold-arrest.jpg"
keywords: ["KasaragodRailwayPolice", "TrainGoldTheft", "HaryanaArrest", "RailwayPolice", "CrimeNews"]
---

# 'പൊലീസിനെ കണ്ടപ്പോൾ വെപ്രാളം, ബാഗ് തുറന്നപ്പോൾ വസ്ത്രങ്ങൾക്കിടയിൽ പൊതിഞ്ഞ് ലക്ഷങ്ങളുടെ ആഭരണങ്ങൾ; കാസർകോട് റെയിൽവേ സ്റ്റേഷനിൽ മോഷണക്കേസ് പ്രതി പിടിയിൽ

> **Lead Summary:** കാസർകോട് : (www.truevisionnews.com കാസർകോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയ്ക്കിടെ 63-കാരനിൽനിന്ന് ലക്ഷങ്ങളുടെ സ്വർണം പിടികൂടി. ഹരിയാണ ഹിസാർ ജില്ലയിലെ ഭാട്ടോൾ രങ്കറൻ സ്വദേശി ദിൽബാഗ് ആണ് കാസർകോട് റെയിൽവേ പോലീസിന്റെ പിടിയിലായത്.

## Article Content

കാസർകോട് : (www.truevisionnews.com കാസർകോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയ്ക്കിടെ 63-കാരനിൽനിന്ന് ലക്ഷങ്ങളുടെ സ്വർണം പിടികൂടി. ഹരിയാണ ഹിസാർ ജില്ലയിലെ ഭാട്ടോൾ രങ്കറൻ സ്വദേശി ദിൽബാഗ് ആണ് കാസർകോട് റെയിൽവേ പോലീസിന്റെ പിടിയിലായത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലായിരുന്നു പരിശോധന. റെയിൽവേ പോലീസ്, ആർ.പി.എഫ്. സംഘം എത്തുന്നത് കണ്ടതോടെ ദിൽബാഗ് പരിഭ്രമിച്ചുവെന്ന് പോലീസ് പറയുന്നു. മൊഴികളിൽ വൈരുധ്യം തോന്നിയതിനെ തുടർന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് വസ്ത്രങ്ങൾക്കിടയിൽ വെള്ളത്തുണിയിൽ പൊതിഞ്ഞ നിലയിൽ ആഭരണങ്ങൾ കണ്ടെത്തിയത്.

പിടിച്ചെടുത്ത ആഭരണങ്ങൾക്ക് ഏകദേശം 13.74 ലക്ഷം രൂപ വിലവരുമെന്നാണ് വിവരം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ 2025 നവംബറിൽ ചെന്നൈ-മംഗളൂരു മെയിലിൽ (12601) യാത്രക്കാരുടെ സ്വർണ, വജ്രാഭരണങ്ങൾ കവർന്ന കേസുകളിൽ ഷൊർണൂർ, കോഴിക്കോട് റെയിൽവേ പോലീസ് സ്റ്റേഷനുകളിലെ ഒന്നാം പ്രതിയാണെന്ന് കണ്ടെത്തിയത്.

ഇതോടെ ആഭരണങ്ങൾ മോഷണമുതലാണെന്ന നിഗമനത്തിലെത്തി പോലീസ് ദിൽബാഗിനെ അറസ്റ്റ് ചെയ്തു. കാസർകോട് റെയിൽവേ പോലീസ് സ്റ്റേഷനിൽ ബി.എൻ.എസ്. 303(2) വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ആഭരണങ്ങളുടെ യഥാർഥ ഉടമകളെ കണ്ടെത്താനും മോഷണത്തിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. റെയിൽവേ പോലീസ് എസ്.ഐ. സി.എസ്. സനിൽകുമാർ, എ.എസ്.ഐ. ഗംഗാധരൻ, സിവിൽ പോലീസ് ഓഫീസർ സനൂപ്, ആർ.പി.എഫ്. കോൺസ്റ്റബിൾ എൻ. രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

During a check at Kasaragod railway station, police recovered jewellery worth about ₹13.74 lakh from a 63-year-old man. He was later identified as the prime accused in earlier theft cases involving gold and diamond ornaments on a Chennai-Mangaluru train.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392783/kasaragod-railway-police-gold-arrest)