---
title: "അവധി ദിവസങ്ങളിലും പ്രതീക്ഷിച്ച പുരോഗതിയില്ല, ശബരിമലയിൽ ദർശനത്തിനെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്"
english_title: "Sabarimala darshan sees drop in pilgrims despite full virtual queue bookings"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392781/sabarimala-darshan-pilgrims-drop-virtual-queue"
published_at: "2026-11-23T08:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03a8a6f1372_sabarimala-darshan-pilgrims-drop-virtual-queue.jpg"
keywords: ["Sabarimala", "KeralaNews", "VirtualQueue", "DevaswomBoard", "PilgrimUpdate"]
---

# അവധി ദിവസങ്ങളിലും പ്രതീക്ഷിച്ച പുരോഗതിയില്ല, ശബരിമലയിൽ ദർശനത്തിനെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്

> **Lead Summary:** പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. വിർച്വൽ ക്യൂ ബുക്കിംഗ് പൂർണമായിരുന്നിട്ടും കഴിഞ്ഞ ദിവസങ്ങളിലൊന്നും പ്രതീക്ഷിച്ച തിരക്ക് ഉണ്ടായില്ലെന്നാണ് കണക്കുകൾ പറയുന്നത്.

## Article Content

പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. വിർച്വൽ ക്യൂ ബുക്കിംഗ് പൂർണമായിരുന്നിട്ടും കഴിഞ്ഞ ദിവസങ്ങളിലൊന്നും പ്രതീക്ഷിച്ച തിരക്ക് ഉണ്ടായില്ലെന്നാണ് കണക്കുകൾ പറയുന്നത്.

ഇന്നലെ 60,003 പേരാണ് ശബരിമലയിൽ ദർശനത്തിന് എത്തിയത്. ശനിയാഴ്ച ഇത് 61,677 ആയിരുന്നു. ആഴ്ചയുടെ അവസാനം പോലും എണ്ണം വലിയ തോതിൽ ഉയർന്നില്ല. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സന്നിധാനത്ത് എത്തിയത് 1,82,315 തീർത്ഥാടകർ മാത്രം. എന്നാൽ രണ്ടേകാൽ ലക്ഷത്തോളം പേർ വിർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്തിരുന്നു. സ്പോട്ട് ബുക്കിങ്ങിലും കുറവ് രേഖപ്പെടുത്തി.

ശബരിമലയിൽ തിരക്ക് കുറയുന്ന സാഹചര്യത്തിൽ വിർച്വൽ ക്യൂ ബുക്കിംഗിൽ ക്രമക്കേടുകളുണ്ടോ എന്ന് പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം അന്വേഷിക്കാൻ എഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദിവസേനയുള്ള വിർച്വൽ ക്യൂ ബുക്കിംഗിൽ 5,000 ഭക്തരുടെ വർദ്ധനവ് വരുത്താൻ അനുമതി തേടി ഹൈക്കോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, വിർച്വൽ ക്യൂ ബുക്കിംഗിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന പ്രചാരണം ദേവസ്വം ബോർഡ് തള്ളി. ബുക്ക് ചെയ്ത ശേഷം ദർശനത്തിന് എത്താത്തവർക്ക് പിന്നീട് മണ്ഡലകാലത്ത് അവസരം നിഷേധിക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ബോർഡിന്റെ നിലപാട്.

ഈ സീസണിൽ വിർച്വൽ ക്യൂ സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്താൻ ആലോചനയില്ലെന്നും ബോർഡ് അറിയിച്ചു. മാറ്റം വരുത്തിയാൽ വലിയ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയും ബോർഡിനുണ്ട്. അന്വേഷണം തുടരുന്നുണ്ടെങ്കിലും പ്രാഥമിക പരിശോധനയിൽ പ്രത്യേക അസ്വാഭാവികതകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസിന്റെയും ദേവസ്വം ബോർഡിന്റെയും വിലയിരുത്തൽ.

വെള്ളിയാഴ്ച മുതൽ സന്നിധാനത്തേക്ക് എത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ നേരിയ വർദ്ധനവുണ്ടായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392781/sabarimala-darshan-pilgrims-drop-virtual-queue)