---
title: "പാൽ കുടിക്കുന്നതിനിടെ ശ്വാസതടസ്സം, ആശുപത്രിയിലെത്തിച്ചിട്ടും രക്ഷിക്കാനായില്ല; പറമ്പിക്കുളത്ത് രണ്ടു വയസ്സുകാരൻ മരിച്ചു"
english_title: "Two-Year-Old Dies After Choking While Drinking Milk in Parambikulam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392775/two-year-old-dies-choking-milk-parambikulam"
published_at: "2026-11-23T07:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03a144606b6_two-year-old-dies-choking-milk-parambikulam.jpg"
keywords: ["Parambikulam", "ChildDeath", "ChokingIncident", "KeralaNews", "PoliceCase"]
---

# പാൽ കുടിക്കുന്നതിനിടെ ശ്വാസതടസ്സം, ആശുപത്രിയിലെത്തിച്ചിട്ടും രക്ഷിക്കാനായില്ല; പറമ്പിക്കുളത്ത് രണ്ടു വയസ്സുകാരൻ മരിച്ചു

> **Lead Summary:** മുതലമട (പാലക്കാട്) : രാത്രി പാൽ കുടിക്കുന്നതിനിടെ അസ്വസ്ഥതയും ശ്വാസതടസ്സവും അനുഭവപ്പെട്ട രണ്ടുവയസ്സുകാരൻ മരിച്ചു. പറമ്പിക്കുളം തേക്കടി മുപ്പതേക്കർ ഉന്നതിയിൽ മലമലസർ ഗോത്രവിഭാഗത്തിൽപെട്ട നന്ദകുമാറിന്റെയും ഉമാക്കുട്ടിയുടെയും മകൻ മണികണ്ഠനാണു മരിച്ചത്.

## Article Content

മുതലമട (പാലക്കാട്) : രാത്രി പാൽ കുടിക്കുന്നതിനിടെ അസ്വസ്ഥതയും ശ്വാസതടസ്സവും അനുഭവപ്പെട്ട രണ്ടുവയസ്സുകാരൻ മരിച്ചു. പറമ്പിക്കുളം തേക്കടി മുപ്പതേക്കർ ഉന്നതിയിൽ മലമലസർ ഗോത്രവിഭാഗത്തിൽപെട്ട നന്ദകുമാറിന്റെയും ഉമാക്കുട്ടിയുടെയും മകൻ മണികണ്ഠനാണു മരിച്ചത്.

ശ്വാസതടസ്സത്തെത്തുടർന്ന് കുട്ടിയെ തമിഴ്നാട് വേട്ടയ്ക്കാരൻപുതൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് മൃതദേഹം ഉന്നതിയിലേക്കു കൊണ്ടുപോയെങ്കിലും പൊലീസ് നിർദേശപ്രകാരം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനു മുപ്പതേക്കർ ഉന്നതിയിലേക്ക് ആംബുലൻസ് വരില്ലെന്നറിയിച്ചതോടെ മൃതദേഹം പൊലീസ് ജീപ്പിൽ തമിഴ്നാട് സേത്ത്മടയിലെത്തിക്കുകയായിരുന്നു.

അവിടെനിന്നു പറമ്പിക്കുളത്തെ ആംബുലൻസിലാണ് പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയത്. സംഭവത്തിൽ പറമ്പിക്കുളം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്. ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.

A two-year-old boy from the Parambikulam Thേക്കടി Muppathikker tribal settlement died after developing breathing difficulty while drinking milk at night. He was taken to a hospital in Tamil Nadu, but could not be saved; police have registered an unnatural death case and ordered a postmortem.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392775/two-year-old-dies-choking-milk-parambikulam)