---
title: "സഹോദരിക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ അഞ്ചാം ക്ലാസുകാരി മുങ്ങിമരിച്ചു; അപകടം ആമ്പൽ പൂവ് പറിക്കാൻ ശ്രമിക്കുന്നതിനിടെ"
english_title: "Fifth-Grade Girl Drowns While Bathing in River with Sister in Kottayam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392762/fifth-grade-girl-drowns-river-bathing"
published_at: "2026-11-22T22:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0321a76899d_fifth-grade-girl-drowns-river-bathing.jpg"
keywords: ["KottayamNews", "RiverAccident", "ChildSafety", "Drowning", "KeralaNews"]
---

# സഹോദരിക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ അഞ്ചാം ക്ലാസുകാരി മുങ്ങിമരിച്ചു; അപകടം ആമ്പൽ പൂവ് പറിക്കാൻ ശ്രമിക്കുന്നതിനിടെ

> **Lead Summary:** കോട്ടയം: സഹോദരിക്കൊപ്പം കൊടൂരാറ്റിൽ കുളിക്കാനിറങ്ങിയ അഞ്ചാം ക്ലാസുകാരി മുങ്ങിമരിച്ചു. മറിയപ്പള്ളി മുട്ടം കുരയ്ക്കാലാട്ടുചിറയിൽ വിനോദിന്റെയും സിനിയുടെയും മകൾ കെ.വി. ദേവപ്രിയ ആണു മരിച്ചത്. വൈകിട്ട് 5ന് ആണ് സംഭവം.

## Article Content

കോട്ടയം: സഹോദരിക്കൊപ്പം കൊടൂരാറ്റിൽ കുളിക്കാനിറങ്ങിയ അഞ്ചാം ക്ലാസുകാരി മുങ്ങിമരിച്ചു. മറിയപ്പള്ളി മുട്ടം കുരയ്ക്കാലാട്ടുചിറയിൽ വിനോദിന്റെയും സിനിയുടെയും മകൾ കെ.വി. ദേവപ്രിയ ആണു മരിച്ചത്. വൈകിട്ട് 5ന് ആണ് സംഭവം.

ചേച്ചി ദേവനന്ദയ്ക്കാപ്പം വീടിനു സമീപത്തെ ആറ്റുകടവിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. വസ്ത്രങ്ങൾ കഴുകുന്നതിനിടെ ആമ്പൽ പൂവ് പറിക്കാൻ ശ്രമിച്ച ദേവപ്രിയ വെള്ളത്തിൽ മുങ്ങിത്താഴ്ന്നു. ദേവപ്രിയയെ കാണാതായതോടെ ദേവനന്ദ നിലവിളിച്ചു.

ശബ്ദം കേട്ട് ഓടിയെത്തിയ അമ്മ സിനി ആറ്റിലേക്കു കയർ എറിഞ്ഞു നൽകി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സ്ഥലത്തെത്തിയ നാട്ടുകാർ ഉടൻ ആറ്റിൽ തിരച്ചിൽ നടത്തി ദേവപ്രിയയെ പുറത്തെത്തിച്ച് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആമ്പൽ വള്ളികളിൽ കാൽകുരുങ്ങിയതാകാം അപകട കാരണമെന്നു നാട്ടുകാർ പറഞ്ഞു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം: തിങ്കളാഴ്ച ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. നാട്ടകം ഗവ. വിഎച്ച്എസ്എസിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് ദേവപ്രിയ. സഹോദരി ദേവനന്ദ. കാരാപ്പുഴ ഗവ.ജിഎച്ച്എസ് പ്ലസ് ടു വിദ്യാർഥിനിയാണ്.

A fifth-grade girl, K.V. Devapriya (10), drowned in Kottayam’s Kodoor River while bathing with her sister. She reportedly slipped and got trapped while trying to pluck an aquatic flower, and despite rescue efforts by her mother and locals, she could not be saved.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392762/fifth-grade-girl-drowns-river-bathing)