---
title: "പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിച്ചാല്‍ കടുത്ത നടപടി; 5000 രൂപ വരെ പിഴ, അടച്ചില്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടി"
english_title: "Strict action for leaving clothes at Pamba, fine up to Rs 5000"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392755/strict-action-pamba-clothes-fine"
published_at: "2026-11-22T20:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03099396db3_strict-action-pamba-clothes-fine.jpg"
keywords: ["PambaRiver", "Sabarimala", "KeralaNews", "PambaPollution"]
---

# പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിച്ചാല്‍ കടുത്ത നടപടി; 5000 രൂപ വരെ പിഴ, അടച്ചില്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടി

> **Lead Summary:** പത്തനംതിട്ട: പമ്പാനദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിച്ചാല്‍ 5000 രൂപ വരെ പിഴ ചുമത്തുമെന്നും പിഴ അടച്ചില്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടി നേരിടേണ്ടി വരുമെന്നുമാണ് ശബരിമല എഡിഎം പുറപ്പെടുവിച്ച ഉത്തരവ്.

## Article Content

പത്തനംതിട്ട: പമ്പാനദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിച്ചാല്‍ 5000 രൂപ വരെ പിഴ ചുമത്തുമെന്നും പിഴ അടച്ചില്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടി നേരിടേണ്ടി വരുമെന്നുമാണ് ശബരിമല എഡിഎം പുറപ്പെടുവിച്ച ഉത്തരവ്.

മണ്ഡല മകരവിളക്ക് തീര്‍ഥാടനം ആരംഭിച്ചതോടെ പമ്പ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും സജീവമായിരുന്നു. കഴിഞ്ഞ തീര്‍ഥാടനകാലത്ത് ടണ്‍ കണക്കിന് വസ്ത്ര മാലിന്യങ്ങളാണ് ഇവിടെ നിന്ന് നീക്കം ചെയ്യേണ്ടി വന്നതെന്ന് അധികൃതര്‍ പറയുന്നു. അത് നീക്കിയതിന് പിന്നാലെ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ പമ്പ വീണ്ടും മലിനമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവിധ ഇടങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചും ബോധവത്കരണം നല്‍കിയുമുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും, അയ്യപ്പന്മാരില്‍ പലരും വസ്ത്രങ്ങള്‍ പമ്പയില്‍ ഉപേക്ഷിച്ച് പോകുന്ന നില തുടരുകയാണെന്ന് വാര്‍ത്തയില്‍ പറയുന്നു. തുണിമാലിന്യം കുന്നുകൂടുന്നത് തടയാന്‍ കൂടുതല്‍ കര്‍ശന നടപടികള്‍ വേണമെന്ന് ഹൈക്കോടതി മുമ്പ് നിര്‍ദേശിച്ചിരുന്നു.

പമ്പയില്‍ 50 മീറ്റര്‍ ഇടവിട്ട് വസ്ത്രങ്ങള്‍ നിക്ഷേപിക്കാന്‍ വാട്ടര്‍പ്രൂഫ് ബിന്നുകള്‍ സ്ഥാപിക്കാനും നിരീക്ഷണത്തിനായി സിസിടിവി ക്യാമറകള്‍ വയ്ക്കാനും ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും ഉയര്‍ന്നുവന്നിരുന്നു. പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ഏതെങ്കിലും ആചാരത്തിന്റെ ഭാഗമല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തന്ത്രിയും മുമ്പ് വ്യക്തമാക്കിയിരുന്നു.

Authorities have warned that anyone dumping clothes in the Pampa river will face a fine of up to Rs 5,000, and non-payment could lead to prosecution. The order comes as the Mandala-Makaravilakku pilgrimage begins, amid repeated concerns over cloth waste piling up in the area.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392755/strict-action-pamba-clothes-fine)