---
title: "പോപ്‌കോണിൽ ഉപ്പ് കുറഞ്ഞതിനെച്ചൊല്ലി തർക്കം; കോഴിക്കോട് ബീച്ചിൽ പൊലീസുകാർക്ക് മർദ്ദനം, രണ്ടുപേർക്കെതിരെ കേസ്"
english_title: "Popcorn Salt Row Turns Violent at Kozhikode Beach; Police Assaulted, Case Filed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392748/kozhikode-beach-popcorn-salt-dispute-police-assault"
published_at: "2026-11-22T20:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b02fd57024a0_kozhikode-beach-popcorn-salt-dispute-police-assault.jpg"
keywords: ["KozhikodeBeach", "PoliceAssault", "PopcornDispute", "KeralaNews", "CrimeReport"]
---

# പോപ്‌കോണിൽ ഉപ്പ് കുറഞ്ഞതിനെച്ചൊല്ലി തർക്കം; കോഴിക്കോട് ബീച്ചിൽ പൊലീസുകാർക്ക് മർദ്ദനം, രണ്ടുപേർക്കെതിരെ കേസ്

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ പോപ്‌കോണിൽ ഉപ്പ് കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കം പരിഹരിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചതായി പരാതി. സംഭവത്തിൽ രണ്ട് കച്ചവടക്കാർക്കെതിരെ പൊലീസ് കേസെടുത്തു.

## Article Content

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ പോപ്‌കോണിൽ ഉപ്പ് കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കം പരിഹരിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചതായി പരാതി. സംഭവത്തിൽ രണ്ട് കച്ചവടക്കാർക്കെതിരെ പൊലീസ് കേസെടുത്തു.

വെള്ളയിൽ സ്വദേശികളായ നംഷാദ്, മുഹമ്മദ് ഇർഫാൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇരുവരും ഒളിവിലാണ്.

പോപ്‌കോണിൽ ഉപ്പ് കുറഞ്ഞുവെന്നാരോപിച്ച് കച്ചവടക്കാരും ഉപഭോക്താക്കളും തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. തർക്കം പരിഹരിക്കാനെത്തിയ യദു, വൈശാഖ് എന്നീ പൊലീസ് ഉദ്യോഗസ്ഥർക്കുനേരെയാണ് കയ്യേറ്റമുണ്ടായത്.

കച്ചവടക്കാർ പൊലീസുകാരെ മർദ്ദിച്ചതായാണ് പരാതി. ആക്രമണത്തിൽ ഇരുവർക്കും പരിക്കേറ്റു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

A dispute over insufficient salt in popcorn at Kozhikode beach escalated into violence, with police officers allegedly attacked while trying to intervene. Police have registered a case against two vendors, who are currently absconding.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392748/kozhikode-beach-popcorn-salt-dispute-police-assault)