---
title: "'മുസ്ലിംകളുടെ പൗരത്വം നിഷേധിക്കാനുള്ള വളഞ്ഞ വഴിയാണ് എസ്.ഐ.ആർ.'; വടകരയിൽ രൂക്ഷവിമർശനവുമായി ഡോ. സന്ദീപ് പാണ്ഡെ"
english_title: "SIR Is a Roundabout Way to Deny Muslims Citizenship: Sandeep Pandey"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392745/sir-citizenship-denial-muslims-vadakara"
published_at: "2026-11-22T19:20:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b02f366547c5_sir-citizenship-denial-muslims-vadakara.jpg"
keywords: ["SIR", "CitizenshipRights", "MuslimMinorities", "SandeepPandey", "Vadakara"]
---

# 'മുസ്ലിംകളുടെ പൗരത്വം നിഷേധിക്കാനുള്ള വളഞ്ഞ വഴിയാണ് എസ്.ഐ.ആർ.'; വടകരയിൽ രൂക്ഷവിമർശനവുമായി ഡോ. സന്ദീപ് പാണ്ഡെ

> **Lead Summary:** വടകര: അസമിൽ നടപ്പാക്കാൻ ശ്രമിച്ച ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ നിയമവും പരാജയപ്പെട്ട സാഹചര്യത്തിൽ, വളഞ്ഞ വഴിയിലൂടെ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക്, പ്രത്യേകിച്ച് മുസ്ലിംകൾക്ക് പൗരത്വം നിഷേധിക്കാനുള്ള നീക്കമാണ് എസ്.ഐ.ആറിന് പിന്നിലെന്ന് പ്രമുഖ സോഷ്യലിസ്റ്റും സാമൂഹിക പ്രവർത്തകനും മാഗ്സസെ അവാർഡ് ജേതാവുമായ ഡോ. സന്ദീപ് പാണ്ഡെ ആരോപിച്ചു.

## Article Content

വടകര: അസമിൽ നടപ്പാക്കാൻ ശ്രമിച്ച ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ നിയമവും പരാജയപ്പെട്ട സാഹചര്യത്തിൽ, വളഞ്ഞ വഴിയിലൂടെ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക്, പ്രത്യേകിച്ച് മുസ്ലിംകൾക്ക് പൗരത്വം നിഷേധിക്കാനുള്ള നീക്കമാണ് എസ്.ഐ.ആറിന് പിന്നിലെന്ന് പ്രമുഖ സോഷ്യലിസ്റ്റും സാമൂഹിക പ്രവർത്തകനും മാഗ്സസെ അവാർഡ് ജേതാവുമായ ഡോ. സന്ദീപ് പാണ്ഡെ ആരോപിച്ചു.

ഡൽഹിയിലെ ജന്തർ മന്തറിൽ എസ്.ഐ.ആറിനെതിരെ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആർ.ജെ.ഡി. വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകരയിൽ സംഘടിപ്പിച്ച 'അഗ്നിവലയം' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്.ഐ.ആർ. നിയമവിരുദ്ധമായും അനധികൃതമായും നടപ്പാക്കുന്നതിലൂടെ 13 കോടി ജനങ്ങളെ വോട്ടർപട്ടികയിൽനിന്ന് പുറത്താക്കിയിട്ടുണ്ടെന്നും ഇവരിൽ ഭൂരിഭാഗവും മുസ്ലിംകളും ക്രിസ്ത്യാനികളുമാണെന്നും ഡോ. സന്ദീപ് പാണ്ഡെ ആരോപിച്ചു.

Social activist and Magsaysay Award winner Dr. Sandeep Pandey alleged in Vadakara that SIR is being used as a roundabout method to deny citizenship to minorities, especially Muslims, after the NRC and Citizenship Act efforts failed in Assam. He said the move has illegally and unlawfully excluded 130 million people from the voter list, most of them Muslims and Christians.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392745/sir-citizenship-denial-muslims-vadakara)