---
title: "'ഭാര്യ മരിച്ചു' എന്ന് പറഞ്ഞ് നാട്ടുകാരെ വിളിച്ചുകൂട്ടിയത് ഭർത്താവ്; മൃതദേഹം കണ്ടപ്പോൾ കൊലപാതകമെന്ന് സംശയം, ഒടുവിൽ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ"
english_title: "Woman Found Dead in Palakkad; Husband Taken Into Custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392744/woman-found-dead-palakkad-husband-custody"
published_at: "2026-11-22T18:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b02ef22827cf_woman-found-dead-palakkad-husband-custody.jpg"
keywords: ["PalakkadNews", "KeralaCrime", "WomanFoundDead", "PoliceInvestigation"]
---

# 'ഭാര്യ മരിച്ചു' എന്ന് പറഞ്ഞ് നാട്ടുകാരെ വിളിച്ചുകൂട്ടിയത് ഭർത്താവ്; മൃതദേഹം കണ്ടപ്പോൾ കൊലപാതകമെന്ന് സംശയം, ഒടുവിൽ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

> **Lead Summary:** പാലക്കാട് : പാലക്കാട് അട്ടപ്പാടി കോട്ടത്തറയില്‍ 53 കാരിയായ സിന്ധുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന്റെ തലയില്‍ പ്ലാസ്റ്റിക് കവര്‍ കെട്ടിയ നിലയിലായിരുന്നതിനാല്‍ കൊലപാതകമെന്ന സംശയത്തിലാണ് പൊലീസ്. ഭര്‍ത്താവ് സജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

പാലക്കാട് : പാലക്കാട് അട്ടപ്പാടി കോട്ടത്തറയില്‍ 53 കാരിയായ സിന്ധുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന്റെ തലയില്‍ പ്ലാസ്റ്റിക് കവര്‍ കെട്ടിയ നിലയിലായിരുന്നതിനാല്‍ കൊലപാതകമെന്ന സംശയത്തിലാണ് പൊലീസ്. ഭര്‍ത്താവ് സജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. സജി തന്നെയാണ് നാട്ടുകാരെ വിളിച്ചുകൂട്ടി ഭാര്യ മരിച്ച വിവരം അറിയിച്ചത്. എന്നാല്‍ മൃതദേഹം കണ്ട നാട്ടുകാര്‍ക്ക് തലയില്‍ പ്ലാസ്റ്റിക് കവര്‍ കെട്ടിയിരിക്കുന്നതില്‍ അസ്വാഭാവികത തോന്നി. തുടര്‍ന്ന് അവര്‍ അഗളി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

വിവരം ലഭിച്ചെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം വീട്ടില്‍ നിന്ന് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഭര്‍ത്താവ് സജിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

സിന്ധുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാം എന്നാണ് പൊലീസ് സംശയിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം നാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിന് ശേഷം വ്യക്തമാകുമെന്നാണ് പൊലീസ് പറയുന്നത്.

A 53-year-old woman, Sindhu, was found dead at her home in Kottathara, Attappady, with a plastic cover tied over her head, raising suspicion of murder. Police have taken her husband, Saji, into custody and launched an investigation after neighbors alerted authorities.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392744/woman-found-dead-palakkad-husband-custody)