---
title: "കുടുംബപ്പേര് നിലനിർത്താൻ ആൺകുട്ടി വേണം; ഡൽഹിയിൽ നിന്ന് എട്ട് മാസമുള്ള കുഞ്ഞിനെ തട്ടിയെടുത്ത സംഘത്തെ കുടുക്കി സിസിടിവി ദൃശ്യങ്ങൾ"
english_title: "Boy Kidnapped in Delhi to Preserve Family Name; CCTV Leads Police to Gang"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392737/delhi-baby-kidnapping-cctv-arrest"
published_at: "2026-11-22T17:16:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b02d615b3d15_delhi-baby-kidnapping-cctv-arrest.jpg"
keywords: ["DelhiKidnapping", "CCTVInvestigation", "ChildRescue", "PoliceArrest", "UttarPradesh"]
---

# കുടുംബപ്പേര് നിലനിർത്താൻ ആൺകുട്ടി വേണം; ഡൽഹിയിൽ നിന്ന് എട്ട് മാസമുള്ള കുഞ്ഞിനെ തട്ടിയെടുത്ത സംഘത്തെ കുടുക്കി സിസിടിവി ദൃശ്യങ്ങൾ

> **Lead Summary:** **ന്യൂഡൽഹി: **ഡൽഹിയിലെ പാണ്ഡവ് നഗറിൽ നിന്ന് വെള്ളിയാഴ്ച തട്ടിക്കൊണ്ടുപോയ എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനെ പൊലീസ് രക്ഷപ്പെടുത്തി. ഉത്തർപ്രദേശിലെ അലിഗഡിന് സമീപമുള്ള ഒരു ഗ്രാമത്തിൽ നിന്നാണ് കുഞ്ഞിനെ സുരക്ഷിതമായി കണ്ടെത്തിയത്.

## Article Content

**ന്യൂഡൽഹി: **ഡൽഹിയിലെ പാണ്ഡവ് നഗറിൽ നിന്ന് വെള്ളിയാഴ്ച തട്ടിക്കൊണ്ടുപോയ എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനെ പൊലീസ് രക്ഷപ്പെടുത്തി. ഉത്തർപ്രദേശിലെ അലിഗഡിന് സമീപമുള്ള ഒരു ഗ്രാമത്തിൽ നിന്നാണ് കുഞ്ഞിനെ സുരക്ഷിതമായി കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചത്രു, ഭാര്യ കുസുമ, ട്രക്ക് ഡ്രൈവറായ ഋഷിപാൽ എന്നിവരാണ് പിടിയിലായത്. കുടുംബപ്പേര് നിലനിർത്താൻ ഒരു ആൺകുട്ടി വേണമെന്ന ആഗ്രഹത്തിലാണ് ദമ്പതികൾ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കി.

ഇ-റിക്ഷ ഡ്രൈവറായ കുഞ്ഞിന്റെ അമ്മ, കുഞ്ഞിനെ പരിചാരകയെ ഏൽപ്പിച്ച ശേഷമാണ് ജോലിക്ക് പോയിരുന്നത്. സംഭവദിവസം രാവിലെ സാധനങ്ങൾ വാങ്ങാനായി പരിചാരക പുറത്തുപോയ തക്കം നോക്കി അപരിചിതനായ ഒരാൾ കുഞ്ഞിനെ തട്ടിയെടുക്കുകയായിരുന്നുവെന്ന് പരിചാരക പൊലീസിന് മൊഴി നൽകി.

തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനും കുഞ്ഞിനെ രക്ഷപ്പെടുത്താനും സാധിച്ചത്. മൂന്ന് പെൺമക്കളുള്ള ചത്രുവും കുസുമവും ഒരു ആൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ കുറച്ചുനാളുകളായി പദ്ധതിയിട്ടിരുന്നതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

Police rescued an eight-month-old boy abducted from Pandav Nagar in Delhi and found him in a village near Aligarh, Uttar Pradesh. Three people, including a couple, were arrested after CCTV footage helped investigators trace the kidnapping, which police said was motivated by the desire for a male child to carry on the family name.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392737/delhi-baby-kidnapping-cctv-arrest)