---
title: "വൈരാഗ്യം അടക്കാനായില്ല....! ഏഴ് വർഷം നീണ്ട പ്രണയബന്ധം അവസാനിപ്പിച്ചതിന് പകവീട്ടൽ; യുവതിയുടെ ഫ്ലാറ്റിന് തീവെച്ച് യുവാവ്"
english_title: "Man Sets Woman’s Flat on Fire After Breakup Over 7-Year Relationship"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392727/woman-flat-set-on-fire-breakup-new"
published_at: "2026-11-22T15:44:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b02c0ee2f521_woman-flat-set-on-fire-breakup-new.jpg"
keywords: ["BreakupViolence", "DomesticDispute", "PoliceArrest", "FireAttack", "RelationshipRage"]
---

# വൈരാഗ്യം അടക്കാനായില്ല....! ഏഴ് വർഷം നീണ്ട പ്രണയബന്ധം അവസാനിപ്പിച്ചതിന് പകവീട്ടൽ; യുവതിയുടെ ഫ്ലാറ്റിന് തീവെച്ച് യുവാവ്

> **Lead Summary:** **ഡോംബിവ്‌ലി: ** ഏഴ് വർഷം നീണ്ട പ്രണയബന്ധം യുവതി അവസാനിപ്പിച്ചതിലുള്ള പ്രകോപനത്തിൽ യുവാവ് യുവതിയുടെ ഫ്ലാറ്റിന് തീയിട്ടു. ഫ്ലാറ്റിന്റെ വാതിലിനു മുന്നിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.തീ വീടിനുള്ളിലേക്ക് പടരുന്നതിന് മുൻപ് യുവതിയുടെ മാതാപിതാക്കൾ തീ അണച്ചു.

## Article Content

**ഡോംബിവ്‌ലി: ** ഏഴ് വർഷം നീണ്ട പ്രണയബന്ധം യുവതി അവസാനിപ്പിച്ചതിലുള്ള പ്രകോപനത്തിൽ യുവാവ് യുവതിയുടെ ഫ്ലാറ്റിന് തീയിട്ടു. ഫ്ലാറ്റിന്റെ വാതിലിനു മുന്നിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.തീ വീടിനുള്ളിലേക്ക് പടരുന്നതിന് മുൻപ് യുവതിയുടെ മാതാപിതാക്കൾ തീ അണച്ചു.

സംഭവത്തിൽ ദിപേശ് രസ്തോഗി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏഴ് വർഷമായി ദിപേശും യുവതിയും പ്രണയത്തിലായിരുന്നു. എന്നാൽ ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് അറിയിച്ച് യുവതി ബന്ധം അവസാനിപ്പിച്ചു. ഇതിലുള്ള ദേഷ്യത്തിലാണ് മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന യുവതിയുടെ ഫ്ലാറ്റിന് തീയിട്ടതെന്ന് യുവാവ് പൊലീസിന് മൊഴി നൽകി.സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. പ്രതിയെ നവംബർ 24 വരെ കസ്റ്റഡിയിൽ വിട്ടതായി പൊലീസ് അറിയിച്ചു.

A man in Dombivli allegedly set fire to a woman’s flat after she ended their seven-year relationship. Police said he has been arrested and remanded in custody until November 24, while the woman’s parents managed to douse the flames before they spread inside.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392727/woman-flat-set-on-fire-breakup-new)