---
title: "മറ്റ് ആൺകുട്ടികളോട് സംസാരിച്ചതിലുള്ള വൈരാഗ്യം; പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി കാമുകൻ"
english_title: "Jealousy Over Talking to Other Boys: Boyfriend Stabs Plus One Student to Death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392724/boyfriend-kills-plus-one-student-jealousy"
published_at: "2026-11-22T15:31:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b02bebec6b26_boyfriend-kills-plus-one-student-jealousy.jpg"
keywords: ["TamilNadu", "Thoothukudi", "StudentMurder", "WomenSafety", "CrimeNews"]
---

# മറ്റ് ആൺകുട്ടികളോട് സംസാരിച്ചതിലുള്ള വൈരാഗ്യം; പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി കാമുകൻ

> **Lead Summary:** **തൂത്തുക്കുടി: **മറ്റ് ആൺകുട്ടികളോട് സംസാരിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺസുഹൃത്തിനെ 23-കാരൻ വീട്ടിൽ കയറി കഴുത്ത് ഞെരിച്ചും കുത്തിയും കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ ശ്രീവൈകുണ്ഠം സബ് ഡിവിഷനിലെ സായർപുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

## Article Content

**തൂത്തുക്കുടി: **മറ്റ് ആൺകുട്ടികളോട് സംസാരിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺസുഹൃത്തിനെ 23-കാരൻ വീട്ടിൽ കയറി കഴുത്ത് ഞെരിച്ചും കുത്തിയും കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ ശ്രീവൈകുണ്ഠം സബ് ഡിവിഷനിലെ സായർപുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

സെബത്തയ്യാപുരം അരുൾമിഗു മുത്തുമാലൈ അമ്മൻ ഹിന്ദു ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ അപർണയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ മുത്തുരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.

കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. മറ്റ് ആൺകുട്ടികളോട് സംസാരിക്കരുതെന്ന് മുത്തുരാജ് അപർണയ്ക്ക് കർശന താക്കീത് നൽകിയിരുന്നു. എന്നാൽ, പെൺകുട്ടി ഇത് അംഗീകരിക്കാൻ വിസമ്മതിച്ചതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്.

അപർണ വീട്ടിൽ തനിച്ചാണെന്ന് മനസ്സിലാക്കിയ പ്രതി കത്തിയും വിഷവുമായി വീട്ടിലേക്ക് എത്തുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. ഇതിനിടെ പ്രകോപിതനായ മുത്തുരാജ് പെൺകുട്ടിയെ കഴുത്ത് ഞെരിക്കുകയും കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് നെഞ്ചിന്റെ ഇടതുഭാഗത്തും മുതുകിലും കുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം ഇടതുകൈയിലെ ഞരമ്പ് മുറിച്ചും അൽപ്പം വിഷം കഴിച്ചും പ്രതി ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും വിവരമറിഞ്ഞെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

അതേസമയം, സംഭവം തമിഴ്‌നാട്ടിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും തിരികൊളുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ സ്ത്രീസുരക്ഷയിലുള്ള സർക്കാരിന്റെ പ്രതിബദ്ധതയെ ചോദ്യം ചെയ്ത് തൂത്തുക്കുടി എം.പിയും ഡി.എം.കെ നേതാവുമായ കനിമൊഴി കരുണാനിധി രംഗത്തെത്തി. എക്സ് (X) പോസ്റ്റിലൂടെയാണ് അവർ കൊലപാതകത്തെ ശക്തമായി അപലപിച്ചത്.

A 23-year-old man allegedly killed his girlfriend, a Plus One student, in Thoothukudi, Tamil Nadu, after objecting to her speaking with other boys. Police said he strangled and stabbed the girl at her home before attempting to die by suicide, and he has been taken into custody.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392724/boyfriend-kills-plus-one-student-jealousy)