---
title: "മദ്യലഹരിയിലെ തർക്കം ചോദ്യം ചെയ്തതിന് പകവീട്ടൽ; റേഷൻകട ജീവനക്കാരനെ കത്തികൊണ്ട് കുത്തിയ പ്രതി അറസ്റ്റിൽ"
english_title: "Ration Shop Staffer Stabbed; Shiju Arrested in Wayanad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392720/ration-shop-worker-stabbed-wayanad-shiju-arrested-NEW"
published_at: "2026-11-22T14:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b02b51f70f3e_ration-shop-worker-stabbed-wayanad-shiju-arrested-NEW.jpg"
keywords: ["WayanadNews", "RationShop", "KeralaPolice", "Panamaram", "CrimeNews", "WayanadPolice", "StabbingCase", "KeralaCrime", "ArrestUpdate"]
---

# മദ്യലഹരിയിലെ തർക്കം ചോദ്യം ചെയ്തതിന് പകവീട്ടൽ; റേഷൻകട ജീവനക്കാരനെ കത്തികൊണ്ട് കുത്തിയ പ്രതി അറസ്റ്റിൽ

> **Lead Summary:** ** **പനമരം നടവയലിൽ റേഷൻകട ജീവനക്കാരനെ കത്തിയുപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി. നടവയൽ പാതിരിയമ്പം കൊല്ലകോണത്ത് കെ.ആർ. ഷിജു വിനെയാണ് കേണിച്ചിറ പൊലീസ് പിടികൂടിയത്. ശനിയാഴ്ച എസ്.എച്ച്.ഒ. കെ. സിൻഷയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെടുത്തു.

## Article Content

** **പനമരം നടവയലിൽ റേഷൻകട ജീവനക്കാരനെ കത്തിയുപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി. നടവയൽ പാതിരിയമ്പം കൊല്ലകോണത്ത് കെ.ആർ. ഷിജു വിനെയാണ് കേണിച്ചിറ പൊലീസ് പിടികൂടിയത്. ശനിയാഴ്ച എസ്.എച്ച്.ഒ. കെ. സിൻഷയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെടുത്തു.

2026 നവംബർ 20ന് വൈകിട്ടാണ് ആക്രമണം നടന്നത്. നടവയൽ റേഷൻകടയ്ക്ക് സമീപം ഷിജുവും മറ്റൊരാളും മദ്യലഹരിയിൽ തർക്കിക്കുന്നത് കണ്ട റേഷൻകട ജീവനക്കാരൻ ഇവരോട് സ്ഥലത്തുനിന്ന് പോകാൻ ആവശ്യപ്പെട്ടു. ഇതിലുള്ള വിരോധം മൂലം ജീവനക്കാരനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം ഷിജു അവിടെനിന്ന് പോയി.

പിന്നീട് കത്തിയുമായി തിരിച്ചെത്തിയ ഇയാൾ റേഷൻകടയുടെ വരാന്തയിലേക്ക് അതിക്രമിച്ചുകയറി ജീവനക്കാരനെ തടഞ്ഞുനിർത്തി പുറംഭാഗത്ത് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ജീവനക്കാരൻ ഒഴിഞ്ഞുമാറിയതിനാൽ വലിയ അപകടം ഒഴിവായെന്ന് പൊലീസ് അറിയിച്ചു. മുൻപ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലും ഷിജു പ്രതിയാണെന്ന് പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ നടപടികൾ തുടരുകയാണ്.

A man identified as K.R. Shiju, 44, was arrested by Kenichira police in connection with the stabbing of a ration shop employee in Nadavayal, Wayanad. Police said he returned with a knife after an altercation and attacked the employee, who escaped with a serious injury.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392720/ration-shop-worker-stabbed-wayanad-shiju-arrested-NEW)