---
title: "കളിപ്പാട്ടം നൽകി 70-കാരൻ പീഡിപ്പിച്ച ദൃശ്യങ്ങൾ ഒളിച്ചിരുന്ന് പകർത്തി; രക്ഷിക്കാതെ ഒളിച്ചിരുന്ന് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ 46-കാരൻ അകത്ത്"
english_title: "Wandoor POCSO case: 46-year-old arrested for filming abuse"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392714/wandoor-pocso-case-filming-abuse-arrest-new"
published_at: "2026-11-22T13:57:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b02a87d5f838_wandoor-pocso-case-filming-abuse-arrest-new.jpg"
keywords: ["WandoorPOCSO", "KeralaCrime", "ChildAbuse", "PoliceArrest", "ManjeriCourt"]
---

# കളിപ്പാട്ടം നൽകി 70-കാരൻ പീഡിപ്പിച്ച ദൃശ്യങ്ങൾ ഒളിച്ചിരുന്ന് പകർത്തി; രക്ഷിക്കാതെ ഒളിച്ചിരുന്ന് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ 46-കാരൻ അകത്ത്

> **Lead Summary:** **(https://truevisionnews.com/**) വണ്ടൂർ പോക്സോ കേസിൽ പത്തുവയസ്സുകാരിയെ 70-കാരൻ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഒളിച്ചിരുന്ന് മൊബൈൽ ഫോണിൽ പകർത്തിയ 46-കാരൻ അറസ്റ്റിലായി. തിരുവാലി പത്തിരിയാൽ വട്ടപ്പറമ്പ് സ്വദേശി വട്ടപ്പറമ്പിൽ നൗഫലിനെയാണ് വണ്ടൂർ സി.ഐ. ഇ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

## Article Content

**(https://truevisionnews.com/**) വണ്ടൂർ പോക്സോ കേസിൽ പത്തുവയസ്സുകാരിയെ 70-കാരൻ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഒളിച്ചിരുന്ന് മൊബൈൽ ഫോണിൽ പകർത്തിയ 46-കാരൻ അറസ്റ്റിലായി. തിരുവാലി പത്തിരിയാൽ വട്ടപ്പറമ്പ് സ്വദേശി വട്ടപ്പറമ്പിൽ നൗഫലിനെയാണ് വണ്ടൂർ സി.ഐ. ഇ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

പകർത്തിയ ദൃശ്യങ്ങൾ ഇയാൾ സ്വന്തം മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്നതായും പോലീസ് കണ്ടെത്തി. ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. പത്തിരിയാൽ വട്ടപ്പറമ്പ് സ്വദേശിയായ മുരുകലയ വീട്ടിൽ വിജയകുമാർ കളിപ്പാട്ടങ്ങളും മറ്റും നൽകി പ്രലോഭിപ്പിച്ച് പത്തുവയസ്സുകാരിയെ വീടിന് സമീപത്തെ കുറ്റിക്കാട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്.

വിജയകുമാറിന്റെ അയൽവാസിയായ നൗഫൽ കുട്ടിയെ ഇയാൾ കൊണ്ടുപോകുന്നത് കണ്ടിരുന്നു. തുടർന്ന് ഒളിച്ചിരുന്ന് പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ വിവരങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. പിന്നാലെ വിജയകുമാറിനെ ഈ മാസം 11-ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.

അന്വേഷണത്തിനിടെ പീഡനദൃശ്യങ്ങൾ നൗഫൽ മൊബൈലിൽ പകർത്തി സൂക്ഷിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പീഡനദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചതിനും പീഡനവിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കാതിരുന്നതിനുമുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി. എ.എസ്.ഐ. പി.പി. മുഹമ്മദ് അസ്ലം, എസ്.സി.പി.ഒ. എം. ലിജേഷ്, ഉമ്മുൽ സമീമ, സാബിറ, ജാഫർ, ഡ്രൈവർ ഷഹബിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392714/wandoor-pocso-case-filming-abuse-arrest-new)