---
title: "ഇഎംഎസിന്റെ മകള്‍ ഇ എം രാധ അന്തരിച്ചു"
english_title: "E M Radha, daughter of EMS Namboodiripad, passes away"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392713/em-radha-passes-away-"
published_at: "2026-11-22T13:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b02a7b6024e4_em-radha-passes-away-.jpg"
keywords: ["EMRadha", "EMSNamboodiripad", "KeralaNews", "Thiruvananthapuram", "CPIM"]
---

# ഇഎംഎസിന്റെ മകള്‍ ഇ എം രാധ അന്തരിച്ചു

> **Lead Summary:** **തിരുവനന്തപുരം: **കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകള്‍ ഇ എം രാധ അന്തരിച്ചു. കരകുളം ലോക മെഡിസിറ്റിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് അന്ത്യം. പൊതുപ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്ന അവര്‍ക്ക് രണ്ട് മാസത്തിലേറെയായി ചികിത്സയിലായിരുന്നു.

## Article Content

**തിരുവനന്തപുരം: **കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകള്‍ ഇ എം രാധ അന്തരിച്ചു. കരകുളം ലോക മെഡിസിറ്റിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് അന്ത്യം. പൊതുപ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്ന അവര്‍ക്ക് രണ്ട് മാസത്തിലേറെയായി ചികിത്സയിലായിരുന്നു.

ഇ എംഎസ് നമ്പൂതിരിപ്പാടിന്റെയും ആര്യ അന്തര്‍ജനത്തിന്റെയും മകളാണ് ഇ എം രാധ. കേരള വനിതാ കമ്മീഷന്റെ മുന്‍ അംഗമായും അവര്‍ പ്രവര്‍ത്തിച്ചിരുന്നു. സജീവ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്നെങ്കിലും ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന രാധ, സമകാലിക രാഷ്ട്രീയ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കാറുണ്ടായിരുന്നു.

സിപിഐഎം നേതാവ് സി കെ ഗുപ്തനാണ് ഭര്‍ത്താവ്. 2026 നവംബറില്‍ തിരുവനന്തപുരത്ത് ചികിത്സയില്‍ കഴിയുന്ന സമയത്ത് പാര്‍ട്ടി അവഗണിക്കുന്നു എന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ പൂര്‍ണമായും വ്യാജമാണെന്നും എല്ലാ കാലത്തും ഇഎംഎസിന്റെ മകളോടൊപ്പം പാര്‍ട്ടി ഉണ്ടായിരുന്നെന്നും വ്യക്തമാക്കി സി കെ ഗുപ്തന്‍ തന്നെ രംഗത്തെത്തിയിരുന്നു.

ഇഎംഎസിന്റെ മകള്‍ എന്ന പേരില്‍ പ്രത്യേക പരിഗണനകളോ സ്ഥാനമാനങ്ങളോ ആഗ്രഹിക്കാതെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകയായി ജീവിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് രാധ പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുണ്ട്. അച്ഛന്റെ ഓര്‍മകളില്‍ നിന്ന് ഇഎംഎസ്: മകളുടെ ഓര്‍മകള്‍ എന്ന പുസ്തകവും രാധയുടെ പേരില്‍ പുറത്തിറങ്ങിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392713/em-radha-passes-away-)