---
title: "ആഹാ ഇതാണോ പരിപാടി? ആലപ്പുഴയിൽ വൻ കഞ്ചാവ് വേട്ട; 11 കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകനടക്കം അഞ്ചംഗ സംഘം പിടിയിൽ"
english_title: "Alappuzha Cannabis Case: Five Arrested, Including Youth Congress Worker"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392709/alappuzha-cannabis-case-five-arrested-new"
published_at: "2026-11-22T13:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b02a2f583c53_alappuzha-cannabis-case-five-arrested-new.jpg"
keywords: ["KeralaNews", "Alappuzha", "GanjaCase", "YouthCongress", "PoliceArrest", "CannabisCase", "KeralaPolice"]
---

# ആഹാ ഇതാണോ പരിപാടി? ആലപ്പുഴയിൽ വൻ കഞ്ചാവ് വേട്ട; 11 കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകനടക്കം അഞ്ചംഗ സംഘം പിടിയിൽ

> **Lead Summary:** **ആലപ്പുഴ: ** ആലപ്പുഴയിലെ പൂച്ചാക്കലിൽ 11 കിലോ കഞ്ചാവുമായി അഞ്ചുപേർ പിടിയിലായി. ഇന്നലെ രാത്രി പൂച്ചാക്കൽ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഘം പിടിയിലായത്. പ്രതികളിൽ ഒരാൾ പൂച്ചാക്കൽ സ്വദേശി ഷമീറാണെന്ന് പൊലീസ് അറിയിച്ചു. ഇയാൾ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണെന്നും റിപ്പോർട്ടിൽ പറയുന്നു. അലി ജൗഹർ, സഹാഹുദ്ദീൻ, കൃഷ്ണകുമാർ, മുഹമ്മദ് അസ്ലം എന്നിവരാണ് മറ്റു പ്രതികൾ.

## Article Content

**ആലപ്പുഴ: ** ആലപ്പുഴയിലെ പൂച്ചാക്കലിൽ 11 കിലോ കഞ്ചാവുമായി അഞ്ചുപേർ പിടിയിലായി. ഇന്നലെ രാത്രി പൂച്ചാക്കൽ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഘം പിടിയിലായത്. പ്രതികളിൽ ഒരാൾ പൂച്ചാക്കൽ സ്വദേശി ഷമീറാണെന്ന് പൊലീസ് അറിയിച്ചു. ഇയാൾ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണെന്നും റിപ്പോർട്ടിൽ പറയുന്നു. അലി ജൗഹർ, സഹാഹുദ്ദീൻ, കൃഷ്ണകുമാർ, മുഹമ്മദ് അസ്ലം എന്നിവരാണ് മറ്റു പ്രതികൾ.

വാഹന പരിശോധനക്കിടെ സംശയം തോന്നിയതിനെ തുടർന്നാണ് പൊലീസ് സംഘത്തെ തടഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് 11 കിലോ കഞ്ചാവ് കണ്ടെത്തിയത്. പിടിയിലായവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

ഷമീറിന്റെ ചില ചിത്രങ്ങൾ കോൺഗ്രസ് നേതാക്കൾക്കൊപ്പം പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഷമീർ ഏതാനും വർഷം മുമ്പ് സിപിഎം വിട്ട് യൂത്ത് കോൺഗ്രസിൽ ചേർന്ന ആളാണെന്നും സംഘടനയിൽ ഇയാൾക്ക് ഭാരവാഹിത്വമൊന്നുമില്ലെന്നുമാണ് ജില്ലയിലെ യൂത്ത് കോൺഗ്രസ് നേതാക്കളുടെ വിശദീകരണം.

Five people were arrested in Poochakkal, Alappuzha, after police found 11 kg of cannabis during a vehicle check late last night. Police identified one of the accused as local resident Shameer, while Youth Congress leaders said he had joined the outfit years ago and held no official post.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392709/alappuzha-cannabis-case-five-arrested-new)