---
title: "ദൈവമേ വന്ന് പെട്ടല്ലോ...! അടുക്കളയിൽ കയറിയ പുലിയെ അകത്തിട്ട് പൂട്ടി യുവതി, വൃദ്ധയായ അമ്മയെ രക്ഷിച്ച് മകളുടെ ധീരമായ ഇടപെടൽ"
english_title: "Woman Locks Kitchen After Tiger Enters, Saves Elderly Mother"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392700/woman-locks-kitchen-tiger-uttarakhand"
published_at: "2026-11-22T11:59:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b028c0031807_woman-locks-kitchen-tiger-uttarakhand.jpg"
keywords: ["TigerRescue", "Uttarakhand", "ForestDepartment", "WildlifeAlert", "VillageNews"]
---

# ദൈവമേ വന്ന് പെട്ടല്ലോ...! അടുക്കളയിൽ കയറിയ പുലിയെ അകത്തിട്ട് പൂട്ടി യുവതി, വൃദ്ധയായ അമ്മയെ രക്ഷിച്ച് മകളുടെ ധീരമായ ഇടപെടൽ

> **Lead Summary:** **ഡെറാഡൂൺ: ** ഉത്തരാഖണ്ഡിലെ തെഹ്‌രി ഗഡ്‌വാൾ ജില്ലയിൽ വീടിന്റെ അടുക്കളയിൽ കയറിയ പുലിയെ വീട്ടുകാർ സമയോചിതമായി അകത്തിട്ട് പൂട്ടി. സൗന്ദകോട്ടി ഗ്രാമത്തിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടിവെച്ച് പുലിയെ സുരക്ഷിതമായി പിടികൂടി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

## Article Content

**ഡെറാഡൂൺ: ** ഉത്തരാഖണ്ഡിലെ തെഹ്‌രി ഗഡ്‌വാൾ ജില്ലയിൽ വീടിന്റെ അടുക്കളയിൽ കയറിയ പുലിയെ വീട്ടുകാർ സമയോചിതമായി അകത്തിട്ട് പൂട്ടി. സൗന്ദകോട്ടി ഗ്രാമത്തിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടിവെച്ച് പുലിയെ സുരക്ഷിതമായി പിടികൂടി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

പുലി അടുക്കളയിൽ കയറിയ സമയത്ത് വൃദ്ധയായ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുലി അകത്തുകയറിയ വിവരം ഇവർ അറിഞ്ഞിരുന്നില്ല. വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിൽ തിരിച്ചെത്തിയ മകൾ അമ്മയ്ക്ക് ഭക്ഷണം നൽകാനായി അടുക്കളയിലേക്ക് പോകുന്നതിനിടെയാണ് അകത്ത് നിലയുറപ്പിച്ചിരുന്ന പുലിയെ കണ്ടത്.

പതറാതെ, മകൾ ഉടൻതന്നെ അടുക്കളയുടെ വാതിൽ പുറത്തുനിന്ന് അടച്ചുപൂട്ടി. ഇതോടെ അമ്മയ്ക്കും മകൾക്കും അപകടമൊന്നും കൂടാതെ രക്ഷപ്പെടാനായി. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ വനപാലക സംഘം അടുക്കളയ്ക്ക് പുറത്ത് കൂട് സ്ഥാപിച്ച ശേഷം പുലിയെ മയക്കുവെടിവെച്ച് പിടികൂടുകയായിരുന്നു.

A tiger that entered a kitchen in Tehri Garhwal, Uttarakhand, was safely trapped by the family before forest officials arrived. The daughter calmly locked the kitchen from outside, preventing any injury to her elderly mother, and officials later captured the animal using a tranquilizer dart.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392700/woman-locks-kitchen-tiger-uttarakhand)