---
title: "മോമോസ് പ്രിയർക്കൊരു പുതിയ രുചി;  ചിക്കൻ മീറ്റ്ബോൾസ് വീട്ടിലുണ്ടാക്കാം"
english_title: "A New Treat for Momo Lovers: Make Chili Chicken Meatballs at Home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392684/chili-chicken-meatballs-home-recipe-new"
published_at: "2026-11-22T10:35:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0278edaf65d_WhatsApp_Image_2026-11-22_at_10.37.54_AM.jpeg"
keywords: ["ChickenRecipe", "Momos", "Meatballs", "ChiliOil", "HomeCooking"]
---

# മോമോസ് പ്രിയർക്കൊരു പുതിയ രുചി;  ചിക്കൻ മീറ്റ്ബോൾസ് വീട്ടിലുണ്ടാക്കാം

> **Lead Summary:** ** **മോമോസ് ഇഷ്ടമുള്ളവർക്ക് വീട്ടിൽ പരീക്ഷിക്കാവുന്ന വ്യത്യസ്തമായൊരു വിഭവമാണ് ആവിയിൽ വേവിച്ച ചിക്കൻ മീറ്റ്ബോൾസ്. വൈകുന്നേരത്തെ ചായയ്ക്കൊപ്പം കഴിക്കാൻ എന്തെങ്കിലും പുതുമയുള്ള വിഭവം വേണമെന്നുള്ളവർക്ക് പരീക്ഷിക്കാൻ പറ്റിയ വിഭവമാണിത്. എളുപ്പത്തിൽ ഉണ്ടാക്കി എടുക്കുകയും ചെയ്യാം. മുകളിൽ ഒഴിക്കുന്ന ചില്ലി ഓയിൽ വിഭവത്തിന് കൂടുതൽ രുചി പകരും.

## Article Content

** **മോമോസ് ഇഷ്ടമുള്ളവർക്ക് വീട്ടിൽ പരീക്ഷിക്കാവുന്ന വ്യത്യസ്തമായൊരു വിഭവമാണ് ആവിയിൽ വേവിച്ച ചിക്കൻ മീറ്റ്ബോൾസ്. വൈകുന്നേരത്തെ ചായയ്ക്കൊപ്പം കഴിക്കാൻ എന്തെങ്കിലും പുതുമയുള്ള വിഭവം വേണമെന്നുള്ളവർക്ക് പരീക്ഷിക്കാൻ പറ്റിയ വിഭവമാണിത്. എളുപ്പത്തിൽ ഉണ്ടാക്കി എടുക്കുകയും ചെയ്യാം. മുകളിൽ ഒഴിക്കുന്ന ചില്ലി ഓയിൽ വിഭവത്തിന് കൂടുതൽ രുചി പകരും.

ചേരുവകൾ

- ചിക്കൻ

- ഉപ്പ്

- കുരുമുളക്

- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്

- ഉള്ളി

- പച്ചമുളക്

- സോയ സോസ്

- വിനാഗിരി

- നേർത്ത മൈദ ഷീറ്റുകൾ അല്ലെങ്കിൽ റൈസ് പേപ്പർ

തയ്യാറാക്കുന്ന വിധം

1. ചിക്കൻ ചെറുതായി അരച്ചതിലേക്ക് ഉപ്പ്, കുരുമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉള്ളി, പച്ചമുളക്, സോയ സോസ്, വിനാഗിരി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

2. ഈ മിശ്രിതം ചെറിയ ഉരുളകളാക്കി മാറ്റുക.

3. ഒരു ചട്ടിയിൽ കുറഞ്ഞ തീയിൽ ചിക്കൻ ഉരുളകൾ വട്ടത്തിൽ നിരത്തിവയ്ക്കുക.

4. ഓരോ ഉരുളയ്ക്കും മുകളിൽ നേർത്ത മൈദ ഷീറ്റുകളോ റൈസ് പേപ്പറോ പുതച്ചതുപോലെ വയ്ക്കുക.

5. അൽപം വെള്ളം ചേർത്ത് ചട്ടിയിൽ മൂടിവെച്ച് ആവിയിൽ വേവിക്കുക.

6. ചില്ലി ഓയിൽ തയ്യാറാക്കാൻ അരിഞ്ഞ വെളുത്തുള്ളി, മുളകുപൊടി, ഉപ്പ്, വിനാഗിരി, സോയ സോസ്, സ്പ്രിങ് ഒനിയൻ, ചില്ലി ഫ്ലേക്സ് എന്നിവ ചേർത്ത് യോജിപ്പിക്കുക.

7. ഈ മിശ്രിതത്തിലേക്ക് ചൂടാക്കിയ എണ്ണ ഒഴിക്കുക.

8. തയ്യാറാക്കിയ ചില്ലി ഓയിൽ വേവിച്ച മീറ്റ്ബോൾസിന് മുകളിൽ ഒഴിച്ചാൽ വിഭവം തയ്യാറാണ്!

ചൂടോടെ വിളമ്പുന്ന ഈ മീറ്റ്ബോൾസ് വൈകുന്നേരത്തെ ലഘുഭക്ഷണമായോ വിശേഷ ദിവസങ്ങളിലെ വിഭവമായോ പരീക്ഷിക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392684/chili-chicken-meatballs-home-recipe-new)