---
title: "ചർമ്മത്തിന് ഗുണമോ ദോഷമോ? മുഖക്കുരുവിനെ സ്വാധീനിക്കുന്ന ഭക്ഷണങ്ങൾ"
english_title: "Foods That Influence Acne: What Helps and What Hurts?"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392681/foods-that-influence-acne"
published_at: "2026-11-22T10:18:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0274e5f2af6_WhatsApp_Image_2026-11-22_at_10.15.40_AM.jpeg"
keywords: ["AcneRisk", "DietAndSkin", "HealthyEating", "DairyResearch", "SkinHealth"]
---

# ചർമ്മത്തിന് ഗുണമോ ദോഷമോ? മുഖക്കുരുവിനെ സ്വാധീനിക്കുന്ന ഭക്ഷണങ്ങൾ

> **Lead Summary:** ** **മുഖക്കുരു വരുമ്പോൾ ആദ്യം കുറ്റപ്പെടുത്തുന്നത് പലപ്പോഴും ഭക്ഷണത്തെയാണ്. ചോക്ലേറ്റ് കഴിച്ചതുകൊണ്ടാണോ, പാൽ കുടിച്ചതുകൊണ്ടാണോ, എണ്ണയേറിയ ഭക്ഷണം കാരണമാണോ എന്നിങ്ങനെ സംശയങ്ങൾ പലർക്കുമുണ്ട്. എന്നാൽ മുഖക്കുരുവും ഭക്ഷണവും തമ്മിലുള്ള ബന്ധം അത്ര ലളിതമല്ല. ചില ഭക്ഷണരീതികൾ മുഖക്കുരുവിന്റെ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കാമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

## Article Content

** **മുഖക്കുരു വരുമ്പോൾ ആദ്യം കുറ്റപ്പെടുത്തുന്നത് പലപ്പോഴും ഭക്ഷണത്തെയാണ്. ചോക്ലേറ്റ് കഴിച്ചതുകൊണ്ടാണോ, പാൽ കുടിച്ചതുകൊണ്ടാണോ, എണ്ണയേറിയ ഭക്ഷണം കാരണമാണോ എന്നിങ്ങനെ സംശയങ്ങൾ പലർക്കുമുണ്ട്. എന്നാൽ മുഖക്കുരുവും ഭക്ഷണവും തമ്മിലുള്ള ബന്ധം അത്ര ലളിതമല്ല. ചില ഭക്ഷണരീതികൾ മുഖക്കുരുവിന്റെ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കാമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ബ്രിട്ടനിലെ 2.28 ലക്ഷത്തിലധികം ആളുകളുടെ ഭക്ഷണശീലങ്ങളും ആരോഗ്യവിവരങ്ങളും പരിശോധിച്ച പഠനത്തിൽ മുഖക്കുരുവുമായി ബന്ധപ്പെട്ട ചില ഭക്ഷണരീതികൾ കണ്ടെത്തിയിട്ടുണ്ട്. മുഖക്കുരുവിന്റെ സാധ്യത കുറവുമായി ബന്ധപ്പെട്ട മൂന്ന് ഭക്ഷണരീതികളും സാധ്യത കൂടുതലുമായി ബന്ധപ്പെട്ട മൂന്ന് ഭക്ഷണവിഭാഗങ്ങളും ഇവയാണ്.

മുഖക്കുരുവിന്റെ സാധ്യത കുറവുമായി ബന്ധപ്പെട്ട 3 ഭക്ഷണങ്ങൾ

1. മെഡിറ്ററേനിയൻ ഭക്ഷണരീതി

പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, മത്സ്യം, ഒലിവ് എണ്ണ തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകുന്ന മെഡിറ്ററേനിയൻ ഭക്ഷണരീതി പിന്തുടരുന്നവരിൽ മുഖക്കുരുവിനുള്ള സാധ്യത കുറവായാണ് പഠനത്തിൽ കണ്ടെത്തിയത്. സ്ത്രീകളിൽ ഈ ബന്ധം കൂടുതൽ വ്യക്തമായിരുന്നു.

2. പാകം ചെയ്ത പച്ചക്കറികൾ

പാകം ചെയ്ത പച്ചക്കറികൾ കൂടുതൽ കഴിക്കുന്നവരിൽ മുഖക്കുരുവിനുള്ള സാധ്യത കുറവാണെന്ന് പഠനം കണ്ടെത്തി. പോഷകസമൃദ്ധമായ പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പൊതുവായ ആരോഗ്യത്തിനും ഗുണകരമാണ്.

3. തൈര്

തൈര് കൂടുതൽ കഴിക്കുന്നവരിലും മുഖക്കുരുവിനുള്ള സാധ്യത കുറവായാണ് പഠനത്തിൽ കണ്ടെത്തിയത്. എല്ലാ പാലുത്പന്നങ്ങളും മുഖക്കുരുവുമായി ഒരേ രീതിയിൽ ബന്ധപ്പെട്ടിട്ടില്ലെന്നതും പഠനത്തിലെ ശ്രദ്ധേയമായ കണ്ടെത്തലാണ്.

മുഖക്കുരുവിന്റെ സാധ്യത കൂടുതലുമായി ബന്ധപ്പെട്ട 3 ഭക്ഷണങ്ങൾ

1. കൊഴുപ്പ് കുറഞ്ഞ പാൽ

കൊഴുപ്പ് കുറഞ്ഞ പാൽ (Skimmed milk) കഴിക്കുന്നവരിൽ മുഖക്കുരുവിനുള്ള സാധ്യത കൂടുതലായാണ് മുൻപത്തെ നിരീക്ഷണ പഠനങ്ങളിലും കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ഇത് എല്ലാവരിലും ഒരുപോലെ ബാധിക്കണമെന്നില്ല.

2. പാലുകൊണ്ടുള്ള മധുരപലഹാരങ്ങൾ

ഐസ്ക്രീം, പാൽപ്പുഡിങ് തുടങ്ങിയ പാലുകൊണ്ടുള്ള മധുരപലഹാരങ്ങൾ മുഖക്കുരുവിന്റെ സാധ്യത കൂടുതലുമായി ബന്ധപ്പെട്ടതായി പഠനം സൂചിപ്പിക്കുന്നു.

3. പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങൾ

പഞ്ചസാരയും അതിവേഗം ദഹിക്കുന്ന കാർബോഹൈഡ്രേറ്റുകളും കൂടുതലുള്ള ഭക്ഷണക്രമം രക്തത്തിലെ ഇൻസുലിൻ നില ഉയർത്താൻ ഇടയാക്കും. ഇത് ചർമ്മത്തിലെ എണ്ണ ഉൽപാദനത്തെ സ്വാധീനിച്ചേക്കാം. ഉയർന്ന ഗ്ലൈസെമിക് ഭക്ഷണക്രമവും മുഖക്കുരുവും തമ്മിൽ ബന്ധമുണ്ടെന്ന് വിവിധ പഠനങ്ങളും സൂചിപ്പിക്കുന്നു.

എന്നാൽ ഭക്ഷണം മാത്രം മുഖക്കുരുവിന് കാരണമാകുന്നില്ല. ഹോർമോൺ മാറ്റങ്ങൾ, ജനിതക ഘടകങ്ങൾ, ചർമ്മത്തിലെ എണ്ണ ഉൽപാദനം എന്നിവയും മുഖക്കുരുവിനെ സ്വാധീനിക്കുന്നുണ്ട്. ഭക്ഷണക്രമം മാറ്റിയാൽ മാത്രം മുഖക്കുരു മാറുമെന്ന് ഉറപ്പിക്കാനാകില്ല. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരുന്നതിനൊപ്പം ആവശ്യമെങ്കിൽ ചർമ്മരോഗ വിദഗ്ധന്റെ സഹായവും തേടണം.

A study examining the eating habits and health data of more than 228,000 people in Britain found links between certain dietary patterns and acne risk. Mediterranean-style diets, cooked vegetables and yogurt were associated with lower risk, while skimmed milk, dairy-based desserts and high-sugar foods were linked to higher risk. The report notes that hormones, genetics and skin oil production also play a major role, so diet alone does not determine acne.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392681/foods-that-influence-acne)