---
title: "മാപ്പപേക്ഷ ഫലം കണ്ടു! പത്മജ വേണുഗോപാലിന് അടുത്ത മാസം കോൺഗ്രസിൽ അംഗത്വം നൽകാൻ ധാരണ"
english_title: "Apology Pays Off: Padmaja Venugopal to Rejoin Congress Next Month"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392680/padmaja-venugopal-congress-membership-next-month"
published_at: "2026-11-22T10:16:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0274231ee70_padmaja-venugopal-congress-membership-next-month.jpg"
keywords: ["Congress", "BJP", "PadmajaVenugopal", "KeralaPolitics", "KKarunakaran"]
---

# മാപ്പപേക്ഷ ഫലം കണ്ടു! പത്മജ വേണുഗോപാലിന് അടുത്ത മാസം കോൺഗ്രസിൽ അംഗത്വം നൽകാൻ ധാരണ

> **Lead Summary:** **തിരുവനന്തപുരം: **ബിജെപി വിട്ട പത്മജ വേണുഗോപാലിന് അടുത്ത മാസം ആദ്യം കോൺഗ്രസിൽ അംഗത്വം നൽകാൻ ധാരണയായി. ഡിസംബർ 23-ന് നടക്കുന്ന കെ. കരുണാകരൻ അനുസ്മരണ ചടങ്ങിൽ പത്മജ പങ്കെടുക്കും. ഇന്നലെ ഫേസ്ബുക്കിലൂടെ അവർ ഖേദം പ്രകടിപ്പിച്ചത് മുതിർന്ന നേതാക്കളുടെ നിർദ്ദേശപ്രകാരമാണെന്നാണ് സൂചന. ഇതോടെ പത്മജയുടെ കോൺഗ്രസ് പ്രവേശനത്തെ എതിർക്കുന്നവരുടെ അതൃപ്തിക്ക് പരിഹാരമായെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

## Article Content

**തിരുവനന്തപുരം: **ബിജെപി വിട്ട പത്മജ വേണുഗോപാലിന് അടുത്ത മാസം ആദ്യം കോൺഗ്രസിൽ അംഗത്വം നൽകാൻ ധാരണയായി. ഡിസംബർ 23-ന് നടക്കുന്ന കെ. കരുണാകരൻ അനുസ്മരണ ചടങ്ങിൽ പത്മജ പങ്കെടുക്കും. ഇന്നലെ ഫേസ്ബുക്കിലൂടെ അവർ ഖേദം പ്രകടിപ്പിച്ചത് മുതിർന്ന നേതാക്കളുടെ നിർദ്ദേശപ്രകാരമാണെന്നാണ് സൂചന. ഇതോടെ പത്മജയുടെ കോൺഗ്രസ് പ്രവേശനത്തെ എതിർക്കുന്നവരുടെ അതൃപ്തിക്ക് പരിഹാരമായെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

കെ. കരുണാകരൻ ട്രസ്റ്റ് സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുത്തുകൊണ്ടായിരിക്കും പത്മജയുടെ കോൺഗ്രസിലേക്കുള്ള തിരിച്ചുവരവ്. ഇതിന് മുന്നോടിയായി കെപിസിസി ആസ്ഥാനത്ത് വെച്ച് പാർട്ടി അംഗത്വം നൽകി അവരെ തിരികെ സ്വീകരിക്കാനാണ് മുതിർന്ന നേതാക്കളുടെ തീരുമാനം.

പത്മജയെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ്, കെഎസ്‌യു, മഹിളാ കോൺഗ്രസ് നേതാക്കൾ നേരത്തെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. കെ. കരുണാകരന്റെ മകളുടെ പുനഃപ്രവേശനം വിവാദങ്ങളിലൂടെ ആകരുതെന്ന നിർബന്ധം നേതൃത്വത്തിനുണ്ടായിരുന്നു. ഇതിനെത്തുടർന്നാണ് മാപ്പ് പറഞ്ഞ് പാർട്ടിയിലേക്ക് മടങ്ങിവരാൻ പത്മജയോട് ആവശ്യപ്പെട്ടത്. നേതാക്കളുടെ നിർദ്ദേശം അനുസരിച്ചാണ് അവർ ഫേസ്ബുക്കിൽ മാപ്പപേക്ഷ പങ്കുവെച്ചത്.

പത്മജയുടെ തിരിച്ചുവരവിനായി കോൺഗ്രസ് നേതൃത്വം നേരത്തെ തന്നെ കൃത്യമായ ആസൂത്രണം നടത്തിയിരുന്നു. തന്റെ ആഗ്രഹം സഹോദരൻ കെ. മുരളീധരനോടാണ് പത്മജ ആദ്യം അറിയിച്ചത്. തുടർന്ന് മുഖ്യമന്ത്രി, കെപിസിസി അധ്യക്ഷൻ എന്നിവരുമായി കെ. മുരളീധരൻ ചർച്ച നടത്തി. ഇവരുടെ അനുമതി ലഭിച്ചതിന് ശേഷമാണ് ബിജെപി വിടുന്ന കാര്യവും കോൺഗ്രസിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹവും പത്മജ പരസ്യമാക്കിയത്.

Padmaja Venugopal is set to receive Congress membership early next month after leaving the BJP, with her return planned around the K. Karunakaran remembrance event on December 23. Party leaders reportedly asked her to express regret publicly, easing internal opposition to her comeback.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392680/padmaja-venugopal-congress-membership-next-month)