---
title: "'ശരീരത്തിന്റെ പ്രതിരോധശേഷി പൂർണ്ണമായി നഷ്ടപ്പെടുന്ന അവസ്ഥയിലേക്കുവരെ കാര്യങ്ങളെത്തി; ഫെയർനെസ് ക്രീം കാരണം രോഗബാധിതനായെന്ന് സലീം കോടത്തൂർ"
english_title: "Salim Kodathur Says Fairness Cream Led to Severe Illness and Weakened Immunity"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392677/fairness-cream-salim-kodathur-illness"
published_at: "2026-11-22T09:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b026cee34fdf_fairness-cream-salim-kodathur-illness.jpg"
keywords: ["FairnessCream", "SalimKodathur", "MercuryPoisoning", "KidneyDisease", "HealthAlert"]
---

# 'ശരീരത്തിന്റെ പ്രതിരോധശേഷി പൂർണ്ണമായി നഷ്ടപ്പെടുന്ന അവസ്ഥയിലേക്കുവരെ കാര്യങ്ങളെത്തി; ഫെയർനെസ് ക്രീം കാരണം രോഗബാധിതനായെന്ന് സലീം കോടത്തൂർ

> **Lead Summary:** **കൊച്ചി: **ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്ന വെളിപ്പെടുത്തലുമായി പ്രമുഖ ഗായകൻ സലീം കോടത്തൂർ. ഫേസ് ക്രീം ഉപയോഗിച്ചതിലൂടെ താനും വൃക്കരോഗമായ 'മെംബ്രനസ് നെഫ്രോപ്പതി'ക്ക് ഇരയായെന്നും, അടുത്തിടെ 17-കാരിക്കുണ്ടായ അതേ രോഗാവസ്ഥയാണ് തനിക്കും ബാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**കൊച്ചി: **ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്ന വെളിപ്പെടുത്തലുമായി പ്രമുഖ ഗായകൻ സലീം കോടത്തൂർ. ഫേസ് ക്രീം ഉപയോഗിച്ചതിലൂടെ താനും വൃക്കരോഗമായ 'മെംബ്രനസ് നെഫ്രോപ്പതി'ക്ക് ഇരയായെന്നും, അടുത്തിടെ 17-കാരിക്കുണ്ടായ അതേ രോഗാവസ്ഥയാണ് തനിക്കും ബാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

താൻ ഉപയോഗിച്ച അതേ ക്രീം തന്നെയാണ് ഇപ്പോൾ പല പേരുകളിലായി വിപണിയിൽ ലഭിക്കുന്നതെന്നും, യുഎഇയിൽ അടക്കം ഈ ക്രീമുകൾ വിൽക്കപ്പെടുന്നുണ്ടെന്നും സലീം കോടത്തൂർ വ്യക്തമാക്കി. യൂറിനറി ഇൻഫെക്ഷനും കാലിലും കണ്ണിലും നീര് വരുന്ന സാഹചര്യവുമാണ് ആദ്യം ഉണ്ടായത്. മാസങ്ങളോളം ചികിത്സ നടത്തിയിട്ടും രോഗകാരണം കണ്ടെത്താനായിരുന്നില്ല. ശരീരത്തിന്റെ പ്രതിരോധശേഷി പൂർണ്ണമായി നഷ്ടപ്പെടുന്ന അവസ്ഥയിലേക്കുവരെ കാര്യങ്ങളെത്തി.

കാസർഗോഡുള്ള ഒരു സുഹൃത്ത് തന്റെ ഡോക്ടറോട് ഫേസ് ക്രീം ഉപയോഗിക്കുന്ന കാര്യം വെളിപ്പെടുത്തിയപ്പോഴാണ് ഇതിൽ അപകടകരമായ അളവിൽ മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് സലീം കോടത്തൂർ തന്റെ ഡോക്ടറോട് ഇക്കാര്യം പറയുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. സുഹൃത്ത് ഏകദേശം നാല് വർഷത്തോളം ഈ ക്രീം ഉപയോഗിച്ച ശേഷമാണ് രോഗം കണ്ടെത്തിയത്. ശരീരത്തിൽ നിന്ന് പ്രോട്ടീൻ മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന ഗുരുതരമായ രോഗാവസ്ഥയാണിത്.

ക്രീം ഉപയോഗിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ നിറം മാറ്റം പ്രകടമായിരുന്നു. രണ്ടരമാസത്തോളം കൊണ്ട് ഒന്നര ബോട്ടിൽ ക്രീമാണ് ഉപയോഗിച്ചത്. എന്നാൽ പിന്നീട് മുൻപുണ്ടായിരുന്നതിനേക്കാൾ മുഖം കരിവാളിക്കുന്ന അവസ്ഥയാണുണ്ടായത്. രോഗബാധയെത്തുടർന്ന് മാസങ്ങളോളം സംഗീത പരിപാടികൾ മാറ്റിവെക്കേണ്ടി വന്നു. ഇപ്പോഴും ഉറക്കം പഴയ സ്ഥിതിയിലേക്ക് മടങ്ങിവന്നിട്ടില്ലെന്നും പല ഭക്ഷണസാധനങ്ങളും ഒഴിവാക്കേണ്ടി വന്നതായും അദ്ദേഹം വെളിപ്പെടുത്തി.

 Singer Salim Kodathur has alleged that the use of a fairness cream caused him serious health complications, including membranous nephropathy. He said the cream contained dangerous levels of mercury and that his condition was diagnosed only after months of treatment and investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392677/fairness-cream-salim-kodathur-illness)