---
title: "പുതിയ ഹോട്ടൽ തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തീരാദുരന്തം; ബംഗളൂരുവിൽ വാഹനാപകടത്തിൽ ഹോട്ടലുടമ മരിച്ചു"
english_title: "Hotel Owner Dies in Bengaluru Bike Crash Soon After Opening New Outlet"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392676/bengaluru-bike-crash-hotel-owner-dies"
published_at: "2026-11-22T09:32:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b026a0384661_bengaluru-bike-crash-hotel-owner-dies.jpg"
keywords: ["BengaluruAccident", "BikeCrash", "HotelOwner", "Bidadi", "KarnatakaNews"]
---

# പുതിയ ഹോട്ടൽ തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തീരാദുരന്തം; ബംഗളൂരുവിൽ വാഹനാപകടത്തിൽ ഹോട്ടലുടമ മരിച്ചു

> **Lead Summary:** **മംഗളൂരു: ** ബംഗളൂരുവിലെ ബിഡദിക്ക് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഹോട്ടൽ സംരംഭകൻ ദാരുണമായി മരിച്ചു. കോട്ട പദുകെരെ സ്വദേശി എച്ച്. വിശ്വനാഥ് ആണ് മരിച്ചത്. മനുരു-പടുകരെയിലെ ജട്ടിഗേശ്വര ദൈവസ്ഥാനത്തിന് സമീപമായിരുന്നു ഇദ്ദേഹത്തിന്റെ താമസം.

## Article Content

**മംഗളൂരു: ** ബംഗളൂരുവിലെ ബിഡദിക്ക് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഹോട്ടൽ സംരംഭകൻ ദാരുണമായി മരിച്ചു. കോട്ട പദുകെരെ സ്വദേശി എച്ച്. വിശ്വനാഥ് ആണ് മരിച്ചത്. മനുരു-പടുകരെയിലെ ജട്ടിഗേശ്വര ദൈവസ്ഥാനത്തിന് സമീപമായിരുന്നു ഇദ്ദേഹത്തിന്റെ താമസം.

വർഷങ്ങളായി ബംഗളൂരുവിൽ ഹോട്ടൽ ബിസിനസ് രംഗത്ത് സജീവമായിരുന്ന വിശ്വനാഥ്, അടുത്തിടെ ബിഡദിയിൽ ‘കരാവലി കിച്ചൺ’ എന്ന പേരിൽ പുതിയ ഹോട്ടൽ ആരംഭിച്ചിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ഭാര്യയും രണ്ട് ആൺമക്കളുമടങ്ങുന്നതാണ് കുടുംബം.

A hotel entrepreneur from Kotta Padukere died in a bike collision near Bidadi on the outskirts of Bengaluru. He had recently opened a new hotel named Karavali Kitchen, and the accident left his family in grief.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392676/bengaluru-bike-crash-hotel-owner-dies)