---
title: "സ്വർണം അടിച്ചുമാറ്റിയതാര്? സഹകരണ ബാങ്കിൽ 1.35 കോടിയുടെ സ്വർണത്തട്ടിപ്പ്! പ്യൂണിന് പിന്നാലെ ബാങ്ക് സെക്രട്ടറിയും അറസ്റ്റിൽ"
english_title: "Cooperative Bank Gold Scam Worth ₹1.35 Crore: Secretary Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392675/cooperative-bank-gold-scam-secretary-arrested"
published_at: "2026-11-22T09:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b02684951eb7_cooperative-bank-gold-scam-secretary-arrested.jpg"
keywords: ["CooperativeBank", "GoldScam", "KeralaPolice", "BankFraud", "Mallappally"]
---

# സ്വർണം അടിച്ചുമാറ്റിയതാര്? സഹകരണ ബാങ്കിൽ 1.35 കോടിയുടെ സ്വർണത്തട്ടിപ്പ്! പ്യൂണിന് പിന്നാലെ ബാങ്ക് സെക്രട്ടറിയും അറസ്റ്റിൽ

> **Lead Summary:** **പത്തനംതിട്ട: **മല്ലപ്പള്ളി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ പണയം വെച്ച സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ ബാങ്ക് സെക്രട്ടറി അറസ്റ്റിലായി. തിരുവനന്തപുരം മാറനല്ലൂർ കണ്ടല രാധശ്രീ ഭവനിൽ എസ്. രാധശ്രീയെയാണ് കീഴ്‌വായ്പൂര് പൊലീസ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് ബാങ്കിലെ പ്യൂൺ വിജേഷ് ജയകുമാറിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

## Article Content

**പത്തനംതിട്ട: **മല്ലപ്പള്ളി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ പണയം വെച്ച സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ ബാങ്ക് സെക്രട്ടറി അറസ്റ്റിലായി. തിരുവനന്തപുരം മാറനല്ലൂർ കണ്ടല രാധശ്രീ ഭവനിൽ എസ്. രാധശ്രീയെയാണ് കീഴ്‌വായ്പൂര് പൊലീസ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് ബാങ്കിലെ പ്യൂൺ വിജേഷ് ജയകുമാറിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സ്വർണം സൂക്ഷിച്ചിരുന്ന ലോക്കറിന്റെ താക്കോൽ സുരക്ഷിതമായി കൈകാര്യം ചെയ്തില്ല, കൃത്യസമയത്ത് കണക്കുകൾ പരിശോധിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് രാധശ്രീക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒന്നരമാസത്തിലേറെയായി മല്ലപ്പള്ളി പരിയാരത്ത് പുതുതായി നിർമ്മിച്ച 'ദേവം' വീട്ടിലായിരുന്നു ഇവരുടെ താമസം.

റീജനൽ മാനേജർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ബാങ്കിൽ നടത്തിയ പ്രതിമാസ പരിശോധനയിലാണ് ഏകദേശം 1.35 കോടി രൂപ മൂല്യമുള്ള പണയ സ്വർണം ലോക്കറിൽ നിന്നും നഷ്ടപ്പെട്ട വിവരം പുറത്തറിയുന്നത്. 1200 ഗ്രാമിലധികം സ്വർണാഭരണങ്ങളാണ് കാണാതായത്. നേരത്തെ അറസ്റ്റിലായ പ്യൂൺ വിജേഷിൽ നിന്നും രാധശ്രീ 15 ലക്ഷത്തോളം രൂപ കൈപ്പറ്റിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

വിശദമായ അന്വേഷണത്തിലൂടെ മാത്രമേ കൂടുതൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന് വ്യക്തമാകൂ. പണയ സ്വർണത്തിൽ കുറവ് കണ്ടതിനെത്തുടർന്ന് ബാങ്ക് പ്രസിഡന്റ് ജി. സതീഷ്ബാബു നൽകിയ പരാതിയിലാണ് കീഴ്‌വായ്പൂര് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

In a major gold scam at the Mallappally Primary Cooperative Agricultural Rural Development Bank, the secretary has been arrested after pledged ornaments went missing from the locker. Police had earlier arrested the bank’s peon, and investigators say more financial transactions may come to light after a detailed probe.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392675/cooperative-bank-gold-scam-secretary-arrested)