---
title: "പകൽ വാതിൽ ചാരി അകത്ത് കഴിയുന്നത് പതിവ്, മരണവിവരം അയൽക്കാർ അറിഞ്ഞില്ല; കൊല്ലങ്കോട് 57-കാരനെ വീട്ടിലെ മുറിയിൽ അഴുകിയ നിലയിൽ കണ്ടെത്തി"
english_title: "57-Year-Old Man Found Decomposed in Kollankode Home Room"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392674/kollankode-man-found-decomposed-home-room"
published_at: "2026-11-22T09:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0263ba8221a_rajesh-found-dead-kollengode-home.jpg"
keywords: ["KollengodeNews", "KeralaNews", "FoundDead", "PoliceCase", "Kollankode", "UnnaturalDeath", "HeartAttack"]
---

# പകൽ വാതിൽ ചാരി അകത്ത് കഴിയുന്നത് പതിവ്, മരണവിവരം അയൽക്കാർ അറിഞ്ഞില്ല; കൊല്ലങ്കോട് 57-കാരനെ വീട്ടിലെ മുറിയിൽ അഴുകിയ നിലയിൽ കണ്ടെത്തി

> **Lead Summary:** ** **കൊല്ലങ്കോട് കിഴക്കേഗ്രാമത്തിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന രാജേഷിനെ വീട്ടിലെ മുറിയിൽ അഴുകിയ നിലയിൽ കണ്ടെത്തി. കിഴക്കേഗ്രാമം വീട്ടിൽ പരേതനായ രാജഗോപാലിന്റെ മകനായ രാജേഷിന്റെ (രാജേഷ് സ്വാമി-57) മൃതദേഹമാണ് വെള്ളിയാഴ്ച വൈകീട്ടോടെ കണ്ടെത്തിയത്.

## Article Content

** **കൊല്ലങ്കോട് കിഴക്കേഗ്രാമത്തിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന രാജേഷിനെ വീട്ടിലെ മുറിയിൽ അഴുകിയ നിലയിൽ കണ്ടെത്തി. കിഴക്കേഗ്രാമം വീട്ടിൽ പരേതനായ രാജഗോപാലിന്റെ മകനായ രാജേഷിന്റെ (രാജേഷ് സ്വാമി-57) മൃതദേഹമാണ് വെള്ളിയാഴ്ച വൈകീട്ടോടെ കണ്ടെത്തിയത്.

മുറിയിൽ പായയിൽ മലർന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അഞ്ചു ദിവസത്തിലധികം പഴക്കമുള്ളതായാണ് സംശയം. പാചക ജോലിക്കാരനായ രാജേഷ് അച്ഛനമ്മമാരുടെ മരണശേഷം വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു.

അവിവാഹിതനായ ഇദ്ദേഹത്തിന് മൂന്നു സഹോദരിമാർ ഉണ്ടെങ്കിലും അവർ ദൂരസ്ഥലങ്ങളിലാണെന്ന് പറയുന്നു. പകൽ വീടിന്റെ മുൻവാതിൽ ചാരി രാജേഷ് അകത്ത് കഴിയുകയായിരുന്നു പതിവെന്നും അയൽക്കാർ പറഞ്ഞു. അതുകൊണ്ടുതന്നെ മരണവിവരം ആരും അറിഞ്ഞില്ലെന്നാണ് വിവരം.

വെള്ളിയാഴ്ച വൈകീട്ടോടെ വീട്ടിൽ നിന്ന് ദുർഗന്ധം വന്നതോടെയാണ് അയൽക്കാർ വാതിൽ തുറന്ന് നോക്കിയത്. അപ്പോഴാണ് മൃതദേഹം കണ്ടത്. രണ്ടുമാസം മുൻപ് ഹൃദയസംബന്ധമായ അസുഖത്തിന് ഇദ്ദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായി സുഹൃത്ത് ശ്രീജിത്ത് പറഞ്ഞു. ഉറക്കത്തിനിടെ ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണമെന്ന സൂചന പോസ്റ്റ്മോർട്ടത്തിൽ ലഭിച്ചതായി റിപ്പോർട്ടുണ്ട്. കൊല്ലങ്കോട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

A 57-year-old man, Rajesh Swami, was found decomposed in a room at his house in Kollankode’s Kizhakkeggramam on Friday evening. Neighbors discovered the body after a foul smell came from the house; police have registered an unnatural death case, with postmortem indications suggesting a possible heart attack during sleep.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392674/kollankode-man-found-decomposed-home-room)