---
title: "അമ്മയോട് ഫോണിൽ സംസാരിച്ച് മുറിയിലേക്ക് പോയി; പിന്നാലെ നഴ്സിങ് വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി, ദുരൂഹത ആരോപിച്ച് കുടുംബം"
english_title: "Nursing Student Found Dead in Rented House After Phone Call With Mother"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392666/nursing-student-found-dead-after-phone-call"
published_at: "2026-11-22T08:02:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b025499ead5e_nursing-student-found-dead-after-phone-call.jpg"
keywords: ["NursingStudent", "KeralaNews", "MedicalCollegePolice", "SuspiciousDeath"]
---

# അമ്മയോട് ഫോണിൽ സംസാരിച്ച് മുറിയിലേക്ക് പോയി; പിന്നാലെ നഴ്സിങ് വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി, ദുരൂഹത ആരോപിച്ച് കുടുംബം

> **Lead Summary:** തിരുവനന്തപുരം : മെഡിക്കൽ കോളജിലെ രണ്ടാംവർഷ നഴ്സിങ് വിദ്യാർഥിനിയെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. അടൂർ മേലൂട് കലതിവിളയിൽ ബാലന്റെയും അജിതകുമാരിയുടെയും മകൾ കെ.കരുണയാണ് മരിച്ചത്.

## Article Content

തിരുവനന്തപുരം : മെഡിക്കൽ കോളജിലെ രണ്ടാംവർഷ നഴ്സിങ് വിദ്യാർഥിനിയെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. അടൂർ മേലൂട് കലതിവിളയിൽ ബാലന്റെയും അജിതകുമാരിയുടെയും മകൾ കെ.കരുണയാണ് മരിച്ചത്.

ഉള്ളൂർ ഗ്രാമം റോഡിലെ വാടകവീട്ടിലെ രണ്ടാംനിലയിലെ കിടപ്പുമുറിയിൽ വെള്ളിയാഴ്ച വൈകിട്ട് 4.20നാണ് പെൺകുട്ടിയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി. സംഭവദിവസം വൈകിട്ട് 4ന് കരുണ അമ്മ അജിതകുമാരിയുമായി ഫോണിൽ സംസാരിച്ചിരുന്നു.

തുടർന്ന് മുറിയിലേക്ക് കയറാൻ പോകുന്നുവെന്നു പറഞ്ഞു കരുണ ഫോൺ കട്ട് ചെയ്തതായി അമ്മ അജിതകുമാരി പറഞ്ഞു. പിന്നീട് രാത്രി 8ന് കരുണ കുളിമുറിയിൽ വീണു പരുക്കേറ്റെന്ന് അറിയിച്ച് വീട്ടിലേക്കു ഫോൺ സന്ദേശം എത്തിയെന്നും ആശുപത്രിയിൽ എത്തിയപ്പോഴാണു മരിച്ച വിവരം അറിഞ്ഞതെന്നും ബന്ധുക്കൾ പറഞ്ഞു.

പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം നാട്ടിലെത്തിച്ചു സംസ്കരിച്ചു. സഹോദരി: അനുഗ്രഹ.

A second-year nursing student from Thiruvananthapuram was found hanging dead in her rented room on Friday evening. Her family has alleged suspicious circumstances and filed a complaint with the Medical College police, while police said the preliminary probe found no signs of foul play.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392666/nursing-student-found-dead-after-phone-call)