---
title: "'നാലുചുവരുകൾക്കുള്ളിലെ പീഡനങ്ങൾ ഇനി നിശബ്ദമല്ല'; ഒരു മാസത്തിനിടെ 1172 പരാതികൾ, കേരള പൊലീസിന്റെ 'സ്പീക്ക് അപ്പ്' ക്യാമ്പയിനിൽ നിർണായക മുന്നേറ്റം"
english_title: "Inside Abuse No Longer Silent: Kerala Police’s Speak Up Campaign Gets 1,172 Complaints"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392659/kerala-police-speak-up-campaign-complaints"
published_at: "2026-11-22T06:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0245b0d6096_kerala-police-speak-up-campaign-complaints.jpg"
keywords: ["KeralaPolice", "DomesticViolence", "SpeakUpCampaign", "WomenSafety", "ComplaintDrive", "Counselling"]
---

# 'നാലുചുവരുകൾക്കുള്ളിലെ പീഡനങ്ങൾ ഇനി നിശബ്ദമല്ല'; ഒരു മാസത്തിനിടെ 1172 പരാതികൾ, കേരള പൊലീസിന്റെ 'സ്പീക്ക് അപ്പ്' ക്യാമ്പയിനിൽ നിർണായക മുന്നേറ്റം

> **Lead Summary:** തിരുവനന്തപുരം: ഗാർഹിക പീഡനം തടയുന്നതിനും അതിജീവിതമാർക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനുമായി കേരള പൊലീസ് ആരംഭിച്ച 'സ്പീക്ക് അപ്പ്' ക്യാമ്പയിനിലൂടെ ഒരു മാസത്തിനിടെ മാത്രം ലഭിച്ചത് 1172 പരാതികൾ.

## Article Content

തിരുവനന്തപുരം: ഗാർഹിക പീഡനം തടയുന്നതിനും അതിജീവിതമാർക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനുമായി കേരള പൊലീസ് ആരംഭിച്ച 'സ്പീക്ക് അപ്പ്' ക്യാമ്പയിനിലൂടെ ഒരു മാസത്തിനിടെ മാത്രം ലഭിച്ചത് 1172 പരാതികൾ.

മുൻപ് ഒരു വർഷം ശരാശരി നാലായിരത്തിന് മുകളിൽ കേസുകൾ മാത്രമായിരുന്നു സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാൽ സ്പീക്ക് അപ്പ് പദ്ധതി ആരംഭിച്ചതോടെ കൂടുതൽ പേർ പരാതിയുമായി മുന്നോട്ട് വരാൻ തുടങ്ങിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൊല്ലം, കോഴിക്കോട് ജില്ലകളിലെ റൂറൽ മേഖലകളിൽ നിന്നാണ് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചിരിക്കുന്നത്.

പദ്ധതിയിലൂടെ ലഭിച്ച പരാതികളിൽ 311 കേസുകൾ പൊലീസ് ഇതിനോടകം രജിസ്റ്റർ ചെയ്തു. ബാക്കിയുള്ള 811 പരാതികളിൽ വിശദമായ അന്വേഷണം തുടരുകയാണ്.

പരാതിക്കാർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി 798 പേർക്ക് കൗൺസിലിംഗ് നൽകുകയും സുരക്ഷിതത്വം ആവശ്യമുള്ള 14 പേർക്ക് ഷെൽട്ടർ സൗകര്യം ഒരുക്കി നൽകുകയും ചെയ്തിട്ടുണ്ട്. ഐജി അജിത ബീഗം ഐപിഎസിനാണ് സ്പീക്ക് അപ്പ് ക്യാമ്പയിനിൻ്റെ ഏകോപന ചുമതല.

Kerala Police’s ‘Speak Up’ campaign has received 1,172 domestic violence complaints in just one month, signalling greater willingness among survivors to come forward. Of these, 311 cases have been registered, while 811 complaints are under detailed investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392659/kerala-police-speak-up-campaign-complaints)