---
title: "ഇന്ന് 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക് പോളിയോ തുള്ളിമരുന്ന്'; കോഴിക്കോടും മലപ്പുറവും ഉൾപ്പെടെ നാല് ജില്ലകളിൽ വിതരണമില്ല, കേന്ദ്ര പട്ടികയിൽ ഇടംപിടിക്കാത്തത് കാരണം"
english_title: "Polio Drops for 12.92 Lakh Children Today; Distribution Halted in Four Districts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392657/polio-drops-kerala-four-districts"
published_at: "2026-11-22T06:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b023f2f4381a_polio-drops-kerala-four-districts.jpg"
keywords: ["PolioImmunization", "KeralaHealth", "PulsePolio", "PublicHealth", "ChildVaccination"]
---

# ഇന്ന് 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക് പോളിയോ തുള്ളിമരുന്ന്'; കോഴിക്കോടും മലപ്പുറവും ഉൾപ്പെടെ നാല് ജില്ലകളിൽ വിതരണമില്ല, കേന്ദ്ര പട്ടികയിൽ ഇടംപിടിക്കാത്തത് കാരണം

> **Lead Summary:** തിരുവനന്തപുരം: പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഇന്ന് തുള്ളിമരുന്ന്‌ നൽകും. 10 ജില്ലയിലാണ്‌ വിതരണം. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മരുന്നുവിതരണം മുടങ്ങും.

## Article Content

തിരുവനന്തപുരം: പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഇന്ന് തുള്ളിമരുന്ന്‌ നൽകും. 10 ജില്ലയിലാണ്‌ വിതരണം. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മരുന്നുവിതരണം മുടങ്ങും.

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ‘സബ് -നാഷണൽ ഇമ്യ‍ൂണൈസേഷൻ ഡേ’ പട്ടികയിൽ ജില്ലകൾ ഉൾപ്പെടാത്തതാണ് കാരണം. ഒഴിവാക്കിയതിന് വിശദീകരണം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകിയിട്ടില്ല.

ജനസംഖ്യാ അനുപാതം പരിഗണിച്ച്‌ ഇ‍ൗ ജില്ലകളെ പരിഗണിക്കണമെന്ന്‌ കേന്ദ്രത്തിന്‌ ആരോഗ്യവകുപ്പ്‌ കത്തയച്ചെങ്കിലും അനുമതി കിട്ടിയില്ല.13,453 ബൂത്തുകളിലായി 26,906 സന്നദ്ധപ്രവർത്തകരാണ്‌ തുള്ളിമരുന്ന്‌ നൽകുക.

സർക്കാർ ആശുപത്രി, ആരോഗ്യകേന്ദ്രങ്ങൾ, അങ്കണവാടി, സ്വകാര്യ ആശുപത്രി, വായനശാല, സ്‌കൂൾ, സന്നദ്ധ സംഘടനകളുടെ കെട്ടിടം എന്നിവിടങ്ങളിൽ ബൂത്ത്‌ സജ്ജീകരിക്കും.

യാത്രാവേളയിൽ വാക്‌സിൻ നൽകാൻ 373 ട്രാൻസിറ്റ് ബൂത്ത്‌, 149 മൊബൈൽ ബൂത്ത്‌, ഏഴ്‌ ഉത്സവ ബൂത്ത്‌ എന്നിവ ക്രമീകരിക്കും. ബൂത്തുകളിൽ എത്താനാകാത്ത കുഞ്ഞുങ്ങൾക്ക് 23നും 24നും വീടുകളിലെത്തി വാക്‌സിൻ നൽകും.  

Kerala will administer polio drops to 12.92 lakh children under five today as part of the Pulse Polio Immunisation drive. However, distribution will not take place in Idukki, Wayanad, Kozhikode and Malappuram because these districts were not included in the Centre’s sub-national immunisation list.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392657/polio-drops-kerala-four-districts)