---
title: "ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം; യുവാവിനു ദാരുണാന്ത്യം"
english_title: "Bike Hits Electric Pole While Returning Home After Work; Youth Dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392656/bike-hits-electric-pole-youth-dies"
published_at: "2026-11-22T06:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b023d68327f9_bike-hits-electric-pole-youth-dies.jpg"
keywords: ["AccidentNews", "KeralaRoadAccident", "BikeCrash", "Shasthamkotta", "YouthDeath"]
---

# ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം; യുവാവിനു ദാരുണാന്ത്യം

> **Lead Summary:** ശാസ്താംകോട്ട: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ശാസ്താംകോട്ട പനപ്പെട്ടി അമ്പിയിൽമുക്ക് ഉമ്മാന്റെ തെക്കേതിൽ (മധു ഭവനം) മധുസൂദനൻ പിള്ളയുടെയും അമ്പിളിയുടെയും മകൻ അമൽ കുമാർ ആണ് മരിച്ചത്.

## Article Content

ശാസ്താംകോട്ട: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ശാസ്താംകോട്ട പനപ്പെട്ടി അമ്പിയിൽമുക്ക് ഉമ്മാന്റെ തെക്കേതിൽ (മധു ഭവനം) മധുസൂദനൻ പിള്ളയുടെയും അമ്പിളിയുടെയും മകൻ അമൽ കുമാർ ആണ് മരിച്ചത്.

ശാസ്താംകോട്ട–കരുനാഗപ്പള്ളി പ്രധാന പാതയിൽ മൈനാഗപ്പള്ളി ഐസിഎസ് ജംക്ഷന് സമീപം ശനിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് തകർന്നു.

സ്വകാര്യ ബസ് ജീവനക്കാരനായ അമൽ ജോലി കഴിഞ്ഞ് മൈനാഗപ്പള്ളിയിൽനിന്ന് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമലിനെ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃത​​ദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അമൽ അവിവാഹിതനാണ്. സഹോദരൻ: അനന്തു.

A 25-year-old man, Amal Kumar of Shasthamkotta, died after his bike hit an electric pole near ICS Junction on the Shasthamkotta–Karunagappally road on Saturday night. He was returning home from work when the accident occurred, and the impact also damaged the electric pole.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392656/bike-hits-electric-pole-youth-dies)