---
title: "'ലോക്കർ തുറക്കുന്നത് മൊബൈലിൽ പകർത്തി, രഹസ്യനമ്പർ കൈക്കലാക്കി'; ഡോക്ടർ ദമ്പതികളുടെ വീട്ടിൽനിന്ന് ഒരു കോടിയുടെ സ്വർണവും വജ്രവും കവർന്ന വീട്ടുജോലിക്കാർ പിടിയിൽ"
english_title: "Mobile Video of Locker Opened Helps Steal Crores from Doctor Couple's Home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392655/mobile-video-locker-theft-doctor-couple-home"
published_at: "2026-11-22T06:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b023b6ce2f22_mobile-video-locker-theft-doctor-couple-home.jpg"
keywords: ["ThrissurTheft", "LockerCode", "DomesticWorkers", "DiamondJewellery", "KeralaCrime"]
---

# 'ലോക്കർ തുറക്കുന്നത് മൊബൈലിൽ പകർത്തി, രഹസ്യനമ്പർ കൈക്കലാക്കി'; ഡോക്ടർ ദമ്പതികളുടെ വീട്ടിൽനിന്ന് ഒരു കോടിയുടെ സ്വർണവും വജ്രവും കവർന്ന വീട്ടുജോലിക്കാർ പിടിയിൽ

> **Lead Summary:** തൃശൂർ : തൃശൂർ പേരാമംഗലത്ത് ആയുർവേദ ഡോക്ടർ ദമ്പതികളുടെ വീട്ടിലെ ലോക്കറിൽ നിന്ന് പണവും സ്വർണവും വജ്രാഭരണങ്ങളും കവർന്ന രണ്ട് വീട്ടുജോലിക്കാർ അറസ്റ്റിലായി. കുറ്റുമുക്ക് സ്വദേശി ടി എസ് ഗീതു, മണ്ണുത്തി സ്വദേശി പ്രിയ എന്നിവരാണ് പിടിയിലായത്.

## Article Content

തൃശൂർ : തൃശൂർ പേരാമംഗലത്ത് ആയുർവേദ ഡോക്ടർ ദമ്പതികളുടെ വീട്ടിലെ ലോക്കറിൽ നിന്ന് പണവും സ്വർണവും വജ്രാഭരണങ്ങളും കവർന്ന രണ്ട് വീട്ടുജോലിക്കാർ അറസ്റ്റിലായി. കുറ്റുമുക്ക് സ്വദേശി ടി എസ് ഗീതു, മണ്ണുത്തി സ്വദേശി പ്രിയ എന്നിവരാണ് പിടിയിലായത്.

ലോക്കർ തുറക്കുന്ന സമയം മൊബൈൽ ഫോണിൽ പകർത്തിയാണ് ഇവർ രഹസ്യ നമ്പർ മനസ്സിലാക്കിയത്. 2023 മുതൽ പല തവണയായി ഒരു കോടി രൂപയോളം വിലമതിക്കുന്ന സ്വർണ നാണയങ്ങളും വജ്രാഭരണങ്ങളും മോഷ്ടിച്ച് വിവിധ ജ്വല്ലറികളിൽ വിറ്റു.

15,000 രൂപ ശമ്പളമുണ്ടായിരുന്ന ഇവരുടെ ബാങ്ക് അക്കൗണ്ടുകളിൽ 18 മാസത്തിനിടെ 70 ലക്ഷം രൂപയുടെ ഇടപാടുകൾ നടക്കുകയും 40 ലക്ഷം രൂപ മുടക്കി വീട് വാങ്ങുകയും ചെയ്തതായി കണ്ടെത്തി.

മറ്റൊരു ജോലിക്കാരി നൽകിയ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം പുറത്തറിഞ്ഞത്. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പി ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Two domestic workers were arrested in Thrissur for allegedly stealing gold, diamond jewellery and cash worth around one crore rupees from an Ayurvedic doctor couple’s home. Police said they recorded the locker-opening process on a mobile phone to learn the secret code and sold the stolen valuables through jewellery stores.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392655/mobile-video-locker-theft-doctor-couple-home)