---
title: "ഭാര്യയോട് സംസാരിച്ചതിന് അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച അക്രമിയെ കീഴ്പ്പെടുത്താൻ പൂഴിക്കടകൻ പ്രയോഗിച്ചു"
english_title: "Attempt to attack neighbour in Vettukad after talk with wife"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392633/vettukad-neighbor-attack-after-wife-talk"
published_at: "2026-11-21T20:07:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b01ad93d252e_vettukad-neighbor-attack-after-wife-talk.jpg"
keywords: ["KeralaCrime", "Thiruvananthapuram", "Vettukad", "PoliceAction", "CrimeNews"]
---

# ഭാര്യയോട് സംസാരിച്ചതിന് അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച അക്രമിയെ കീഴ്പ്പെടുത്താൻ പൂഴിക്കടകൻ പ്രയോഗിച്ചു

> **Lead Summary:** ഭാര്യയോട് സംസാരിച്ചതിന് വൈരാഗ്യം; അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു

## Article Content

ഭാര്യയോട് സംസാരിച്ചതിന് വൈരാഗ്യം; അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു

തിരുവനന്തപുരം: വെട്ടുകാട് പള്ളിക്ക് സമീപം വെള്ളിയാഴ്ച രാത്രി അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. ഭാര്യയോട് സംസാരിച്ചതിന്റെ പേരിലുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.

വെട്ടുകാട് സ്വദേശിയായ ജോസ് അലോഷ്യസാണ് അയൽവാസി ഗോഡ്ഫ്രിയെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. കടൽത്തീരത്ത് നിൽക്കുകയായിരുന്ന ഗോഡ്ഫ്രിക്ക് നേരെ ജോസ് വെട്ടുകത്തിയുമായി പാഞ്ഞടുക്കുകയായിരുന്നു.

അപകടം തിരിച്ചറിഞ്ഞ ഗോഡ്ഫ്രി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ജോസ് പിന്തുടർന്ന് വെട്ടാൻ ശ്രമിച്ചതായി നാട്ടുകാർ പറഞ്ഞു. സംഭവസ്ഥലത്തെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ആദ്യം ഇയാളെ തടയാൻ ശ്രമിച്ചു.

ഇതിനിടെ കൈയിൽ കിട്ടിയ മണൽ ജോസിന്റെ മുഖത്തേക്ക് വാരിയെറിഞ്ഞു. കണ്ണിൽ മണൽ വീണ് കാഴ്ച മങ്ങിയതോടെ നാട്ടുകാർ ചേർന്ന് ജോസിനെ കീഴ്പ്പെടുത്തുകയായിരുന്നു. പിന്നാലെ ഇയാളെ പിടികൂടി പോലീസിൽ ഏൽപിച്ചു.

ഗോഡ്ഫ്രിയും ജോസിന്റെ ഭാര്യയും തമ്മിൽ സംസാരിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് തുടർനടപടി സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392633/vettukad-neighbor-attack-after-wife-talk)