---
title: "'ഭർത്താവ് ലഹരിക്കടത്തിലെ കാരിയർ, പണമിടപാടുകൾ ഭാര്യയുടെ അക്കൗണ്ടിലൂടെ'; കൊണ്ടോട്ടി എംഡിഎംഎ കേസിൽ നൈജീരിയൻ യുവാവും ഭാര്യയും അറസ്റ്റിൽ"
english_title: "Nigerian Couple Arrested in Pune in Malappuram MDMA Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392627/nigerian-couple-arrested-pune-mdma-case"
published_at: "2026-11-21T19:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b01a205e2c72_nigerian-couple-arrested-pune-mdma-case.jpg"
keywords: ["KeralaCrime", "MDMACase", "MalappuramPolice", "NigerianCouple", "DrugNetwork"]
---

# 'ഭർത്താവ് ലഹരിക്കടത്തിലെ കാരിയർ, പണമിടപാടുകൾ ഭാര്യയുടെ അക്കൗണ്ടിലൂടെ'; കൊണ്ടോട്ടി എംഡിഎംഎ കേസിൽ നൈജീരിയൻ യുവാവും ഭാര്യയും അറസ്റ്റിൽ

> **Lead Summary:** മലപ്പുറം : മലപ്പുറം കൊണ്ടോട്ടി എം.ഡി.എം.എ. കേസിൽ നൈജീരിയൻ സ്വദേശിയായ പോളും അദ്ദേഹത്തിന്റെ ഇന്ത്യൻ വംശജയായ ഭാര്യ ആരതിയും പുണെയിൽ പിടിയിലായി. എൻ.ഡി.പി.എസ്. നിയമപ്രകാരമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

## Article Content

മലപ്പുറം : മലപ്പുറം കൊണ്ടോട്ടി എം.ഡി.എം.എ. കേസിൽ നൈജീരിയൻ സ്വദേശിയായ പോളും അദ്ദേഹത്തിന്റെ ഇന്ത്യൻ വംശജയായ ഭാര്യ ആരതിയും പുണെയിൽ പിടിയിലായി. എൻ.ഡി.പി.എസ്. നിയമപ്രകാരമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ജൂണിൽ കൊണ്ടോട്ടിയിലെ പുളിക്കലിൽനിന്ന് 780 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്ത കേസിന്റെ തുടരന്വേഷണത്തിലാണ് അറസ്റ്റ് നടന്നത്. പോൾ മയക്കുമരുന്ന് കൈമാറുന്ന ക്യാരിയറായാണ് പ്രവർത്തിച്ചിരുന്നതെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ മാധ്യമങ്ങളോട് പറഞ്ഞു.

പോൾ അടക്കമുള്ള ക്യാരിയർമാരെ പിന്തുടർന്ന അന്വേഷണമാണ് പ്രധാന കണ്ണികളിലേക്ക് എത്തിച്ചതെന്നും പോലീസ് പറയുന്നു. ഇതുവരെ വിവിധ തലങ്ങളിലായി പത്തോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഹരിക്കടവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾക്കായി പോൾ ഭാര്യയുടെ ബാങ്ക് അക്കൗണ്ടാണ് ഉപയോഗിച്ചിരുന്നതെന്നും പോലീസ് അറിയിച്ചു.

ലഹരിവ്യാപാരത്തെക്കുറിച്ച് ഭാര്യക്ക് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നും ഭവിഷ്യത്തുകളെക്കുറിച്ച് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവർ കേസിൽ പങ്കാളിയായതെന്നും പോലീസ് സ്ഥിരീകരിച്ചു. ബെംഗളൂരു പോലീസിന്റെ അഞ്ച് കിലോ മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട കേസിലും കോയമ്പത്തൂരിലെ ലഹരികേസുകളിലും പ്രതികൾക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ഈ കേസുകളെല്ലാം ഒരേ നാർക്കോട്ടിക് ശൃംഖലയുടെ ഭാഗമാണെന്ന് വ്യക്തമായതായി പോലീസ് പറയുന്നു. കൂടുതൽ തെളിവുകൾ ശേഖരിക്കാനും വലിയ ലഹരി ശൃംഖല തകർക്കാനും ആക്ഷൻ പ്ലാനിലേക്ക് കടക്കുകയാണെന്നും എസ്.പി. അറിയിച്ചു.

A Nigerian man and his Indian-origin wife were arrested in Pune in connection with the ongoing MDMA case in Kondotty, Malappuram. Police say the investigation has uncovered links to a wider narcotics network spanning multiple states and cases.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392627/nigerian-couple-arrested-pune-mdma-case)