---
title: "അതിദാരുണം...! ക്ഷേത്ര ദർശനത്തിന് പോകവെ ബൈക്ക് ഇടിച്ച് വയോധിക മരിച്ചു"
english_title: "Elderly Woman Dies After Bike Hits Her on Way to Temple"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392595/elderly-woman-dies-bike-hit-temple"
published_at: "2026-11-21T15:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b016f9abc5ab_elderly-woman-dies-bike-hit-temple.jpg"
keywords: ["KeralaAccident", "Pandalam", "RoadSafety", "BikeAccident", "TempleVisit"]
---

# അതിദാരുണം...! ക്ഷേത്ര ദർശനത്തിന് പോകവെ ബൈക്ക് ഇടിച്ച് വയോധിക മരിച്ചു

> **Lead Summary:** **പന്തളം: **ക്ഷേത്ര ദർശനത്തിന് പോകവെ ബൈക്ക് ഇടിച്ച് വയോധിക മരിച്ചു. പന്തളം കുരമ്പാല പാറയിൽ വീട്ടിൽ പരേതനായ കുട്ടന്റെ ഭാര്യ അമ്മിണി ആണ് മരിച്ചത്.എം.സി റോഡിൽ കുരമ്പാല ജങ്ഷന് സമീപം ശനിയാഴ്ച രാവിലെ 6.30-നായിരുന്നു അപകടം. സമീപത്തെ ക്ഷേത്രത്തിലേക്ക് പോകാൻ എം.സി റോഡ് മുറിച്ചു കടക്കുന്നതിനിടെ എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന യുവാവിന്റെ ബൈക്ക് അമ്മിണിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

## Article Content

**പന്തളം: **ക്ഷേത്ര ദർശനത്തിന് പോകവെ ബൈക്ക് ഇടിച്ച് വയോധിക മരിച്ചു. പന്തളം കുരമ്പാല പാറയിൽ വീട്ടിൽ പരേതനായ കുട്ടന്റെ ഭാര്യ അമ്മിണി ആണ് മരിച്ചത്.എം.സി റോഡിൽ കുരമ്പാല ജങ്ഷന് സമീപം ശനിയാഴ്ച രാവിലെ 6.30-നായിരുന്നു അപകടം. സമീപത്തെ ക്ഷേത്രത്തിലേക്ക് പോകാൻ എം.സി റോഡ് മുറിച്ചു കടക്കുന്നതിനിടെ എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന യുവാവിന്റെ ബൈക്ക് അമ്മിണിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

അപകടത്തിൽപ്പെട്ട അമ്മിണി അരമണിക്കൂറോളം റോഡരികിൽ കിടന്നു. ബൈക്ക് ഓടിച്ചിരുന്ന യുവാവിന് കാര്യമായ പരിക്കുകളുണ്ടായിരുന്നില്ല. ഇരുവരെയും അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ അമ്മിണി മരിച്ചു.എം.സി റോഡിൽ കുരമ്പാല ഭാഗത്ത് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നടന്ന അപകടങ്ങളിൽ രണ്ട് പേരാണ് മരിച്ചത്.

ഈ പ്രദേശം അപകടമേഖലയായതിനാൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. പന്തളം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.മക്കൾ: ശാന്ത, പരേതനായ സുരേഷ്. മരുമക്കൾ: ഉണ്ണി, രാജമ്മ. നടപടികൾ പൂർത്തിയാക്കി മൃതദേഹം സംസ്കരിച്ചു.

An elderly woman, Amini (75) of Kurambala Parayil House in Pandalam, died after being hit by a bike while crossing the MC Road to visit a nearby temple on Saturday morning. Locals said the stretch has become an accident-prone zone, and police have taken further action.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392595/elderly-woman-dies-bike-hit-temple)