---
title: "ശബരിമലയിൽ ഭക്തരുടെ വൻ ഒഴുക്ക്! ഒരു ദിവസം 60,635 പേർ മലചവിട്ടി; വെർച്വൽ ക്യൂ അന്തരത്തിൽ അന്വേഷണം"
english_title: "Sabarimala Sees Huge Pilgrim Rush; 60,635 Visit in a Day"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392592/sabarimala-pilgrim-rush-virtual-queue-probe"
published_at: "2026-11-21T15:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b016d4af3acd_sabarimala-pilgrim-rush-virtual-queue-probe.jpg"
keywords: ["Sabarimala", "Pilgrimage", "VirtualQueue", "KeralaNews", "TempleCrowd"]
---

# ശബരിമലയിൽ ഭക്തരുടെ വൻ ഒഴുക്ക്! ഒരു ദിവസം 60,635 പേർ മലചവിട്ടി; വെർച്വൽ ക്യൂ അന്തരത്തിൽ അന്വേഷണം

> **Lead Summary:** **പത്തനംതിട്ട: **ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് ഏറിവരുന്നു. നട തുറന്നശേഷം ആദ്യമായി ഇന്നലെ ഒരു ദിവസം 60,000-ത്തിലധികം ഭക്തർ ദർശനം നടത്തി. അതേസമയം വെർച്വൽ ക്യൂ ബുക്കിംഗും യഥാർത്ഥത്തിൽ എത്തുന്ന തീർത്ഥാടകരുടെ എണ്ണവും തമ്മിലുള്ള വലിയ അന്തരത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്. ബുക്ക് ചെയ്ത ദിവസം തന്നെ ദർശനത്തിന് എത്തണമെന്നും യാത്ര മാറ്റിയാൽ ബുക്കിംഗ് റദ്ദാക്കണമെന്നും ശബരിമല എഡിഎം ഭക്തരോട് അഭ്യർത്ഥിച്ചു.

## Article Content

**പത്തനംതിട്ട: **ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് ഏറിവരുന്നു. നട തുറന്നശേഷം ആദ്യമായി ഇന്നലെ ഒരു ദിവസം 60,000-ത്തിലധികം ഭക്തർ ദർശനം നടത്തി. അതേസമയം വെർച്വൽ ക്യൂ ബുക്കിംഗും യഥാർത്ഥത്തിൽ എത്തുന്ന തീർത്ഥാടകരുടെ എണ്ണവും തമ്മിലുള്ള വലിയ അന്തരത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്. ബുക്ക് ചെയ്ത ദിവസം തന്നെ ദർശനത്തിന് എത്തണമെന്നും യാത്ര മാറ്റിയാൽ ബുക്കിംഗ് റദ്ദാക്കണമെന്നും ശബരിമല എഡിഎം ഭക്തരോട് അഭ്യർത്ഥിച്ചു.

മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി നട തുറന്നതിന് പിന്നാലെ വെർച്വൽ ക്യൂ സ്ലോട്ടുകൾ പൂർണ്ണമായും ബുക്ക് ചെയ്യപ്പെട്ടിരുന്നെങ്കിലും ആദ്യ ദിവസങ്ങളിൽ ബുക്ക് ചെയ്തവരിൽ പകുതിയോളം പേർ എത്തിയിരുന്നില്ല. ഈ അസ്വാഭാവികതയിലാണ് പരിശോധന നടക്കുന്നത്. ഏജന്റുമാർ കൂട്ടത്തോടെ ബുക്കിംഗ് നടത്തുന്നുണ്ടോ എന്ന ആരോപണവും അധികൃതർ പരിശോധിക്കുന്നുണ്ട്.

ഇതിനിടയിലാണ് ഇന്നലെ മുതൽ ഭക്തരുടെ ഒഴുക്ക് വർദ്ധിച്ചത്. രാത്രി 12 മണിവരെ 60,635 തീർത്ഥാടകർ മലചവിട്ടി. സീസൺ ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. നേരത്തെ തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ് കണ്ടതിനെത്തുടർന്ന് വെർച്വൽ ക്യൂ ബുക്കിംഗ് 66,000-ൽ നിന്ന് 71,000 ആയി ഘട്ടംഘട്ടമായി ഉയർത്തിയിരുന്നു.

ഈ അധിക സ്ലോട്ടുകളും മണിക്കൂറുകൾക്കുള്ളിൽ ബുക്ക് ആകുന്ന സാഹചര്യമാണുള്ളത്. പ്രചരിക്കുന്ന ഗൂഢാലോചന സിദ്ധാന്തങ്ങളിൽ വസ്തുതയില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമാകുന്നതെന്ന് ശബരിമല എഡിഎം ദിലീപ് കെ. കൈനിക്കര ഫെയ്സ്ബുക്കിൽ കുറിച്ചു. അനുവദിച്ച തീയതിയിലും സമയത്തും തന്നെ ദർശനത്തിന് എത്തുന്നത് തിരക്ക് നിയന്ത്രിക്കാനും ക്രമീകരണങ്ങൾ സുഗമമാക്കാനും അത്യന്താപേക്ഷിതമാണെന്നും തീയതികൾ മാറി എത്തുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Sabarimala witnessed a sharp surge in pilgrim inflow, with 60,635 devotees climbing the hill on a single day, the highest daily count of the season. Authorities are also probing the gap between virtual queue bookings and the actual number of pilgrims arriving, amid concerns over bulk bookings by agents.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392592/sabarimala-pilgrim-rush-virtual-queue-probe)