---
title: "'കൊള്ളാത്ത മന്ത്രിമാരെ മാറ്റണം, മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന ഒരു മന്ത്രി പോലും മന്ത്രിക്കസേരയിൽ ഇരിക്കാൻ പാടില്ല' - ജി. സുധാകരൻ"
english_title: "Ministers Who Challenge the Chief Minister Should Not Stay in Office: G. Sudhakaran"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392591/ministers-challenge-chief-minister-office-new"
published_at: "2026-11-21T15:08:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b01678ec922c_ministers-challenge-chief-minister-office-new.jpg"
keywords: ["GSudhakaran", "KeralaPolitics", "SureshGopi", "Alappuzha", "ChiefMinister"]
---

# 'കൊള്ളാത്ത മന്ത്രിമാരെ മാറ്റണം, മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന ഒരു മന്ത്രി പോലും മന്ത്രിക്കസേരയിൽ ഇരിക്കാൻ പാടില്ല' - ജി. സുധാകരൻ

> **Lead Summary:** ** **മുഖ്യമന്ത്രിയെ ഭരിക്കാൻ അനുവദിക്കണമെന്നും കൊള്ളാത്ത മന്ത്രിമാർ ഉണ്ടെങ്കിൽ അവരെ മാറ്റണമെന്നും ജി സുധാകരൻ എംഎൽഎ പറഞ്ഞു. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന ഒരു മന്ത്രി പോലും മന്ത്രിക്കസേരയിൽ ഇരിക്കാൻ പാടില്ലെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

## Article Content

** **മുഖ്യമന്ത്രിയെ ഭരിക്കാൻ അനുവദിക്കണമെന്നും കൊള്ളാത്ത മന്ത്രിമാർ ഉണ്ടെങ്കിൽ അവരെ മാറ്റണമെന്നും ജി സുധാകരൻ എംഎൽഎ പറഞ്ഞു. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന ഒരു മന്ത്രി പോലും മന്ത്രിക്കസേരയിൽ ഇരിക്കാൻ പാടില്ലെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയുടെ വിശ്വാസമാർജിച്ചവരാണ് മന്ത്രിമാരാകുന്നതെന്ന് സുധാകരൻ പറഞ്ഞു. ആ മുഖ്യമന്ത്രിക്കെതിരെ പ്രസ്താവന ഇറക്കുകയാണ് ഒരു മന്ത്രി എങ്കിൽ അയാളെ അപ്പോൾ പുറത്താക്കണം എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇടവും വലവും നോക്കേണ്ടതുള്ളതിനാലാണ് മുഖ്യമന്ത്രി അങ്ങനെ ചെയ്യാത്തതെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്റിൽ പോയവർക്ക് സംസ്ഥാന ഗവൺമെന്റിൽ മന്ത്രി ആവണം എന്ന നിലപാടിനെയും ജി സുധാകരൻ വിമർശിച്ചു. ഇതൊക്കെ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ എന്നും സംസ്ഥാന മന്ത്രിസഭയെക്കാൾ എത്രയോ വലിയ പദവിയാണ് പാർലമെന്റ് അംഗത്വമെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയുടെ വിമർശനത്തിനെതിരെയും ജി സുധാകരൻ രംഗത്തെത്തി.

ആലപ്പുഴ ബീച്ചിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ സുരേഷ് ഗോപി നടത്തിയ സന്ദർശനത്തെയാണ് അദ്ദേഹം ചോദ്യം ചെയ്തത്. തന്റെ മണ്ഡലത്തിൽ പെട്ട സ്ഥലമാണത്, അവിടെ വരുന്നതിന് മുമ്പ് തന്നെ അറിയിച്ചില്ലെന്നും സുധാകരൻ പറഞ്ഞു. തന്നെ അറിയിക്കാതെ സ്ഥലത്ത് സന്ദർശിക്കാൻ സുരേഷ് ഗോപിക്ക് എങ്ങനെ ധൈര്യം വന്നുവെന്നും അദ്ദേഹം ചോദിച്ചു. ആലപ്പുഴയിലെ രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്കിടയിലാണ് ജി സുധാകരന്റെ പ്രതികരണം പുറത്തുവന്നത്.

G. Sudhakaran said ministers who challenge the Chief Minister should not remain in office and argued that such conduct is unconstitutional. He also criticized Suresh Gopi’s visit to Alappuzha Beach development sites without informing him in advance.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392591/ministers-challenge-chief-minister-office-new)