---
title: "വീഡിയോ ആരാധന ജീവനെടുത്തു! ഇൻഫ്ലുവൻസറെ കഴിക്കണമെന്നാവശ്യപ്പെട്ട് വീട്ടിലെത്തിയ യുവാവ് മർദ്ദനമേറ്റ് മരിച്ചു"
english_title: "Man Who Went to Neha Bisht’s House to Propose Dies After Assault"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392583/neha-bisht-house-visitor-dies-assault-new"
published_at: "2026-11-21T14:31:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b015f592644f_neha-bisht-house-visitor-dies-assault-new.jpg"
keywords: ["NehaBisht", "DelhiCrime", "InstagramInfluencer", "AbhinavDeath", "CrimeNews", "DelhiNews", "CrimeReport", "SocialMediaStar", "PoliceCase"]
---

# വീഡിയോ ആരാധന ജീവനെടുത്തു! ഇൻഫ്ലുവൻസറെ കഴിക്കണമെന്നാവശ്യപ്പെട്ട് വീട്ടിലെത്തിയ യുവാവ് മർദ്ദനമേറ്റ് മരിച്ചു

> **Lead Summary:** ** **സാമൂഹികമാധ്യമ താരമായ നേഹ ബിഷ്ടിനെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് വീട്ടിലെത്തിയ യുവാവ് മർദ്ദനമേറ്റ് മരിച്ചു. ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ ജോലിചെയ്തിരുന്ന ഉത്തർപ്രദേശ് ഗാസിപുർ സ്വദേശി അഭിനവാണ് മരിച്ചത്.

## Article Content

** **സാമൂഹികമാധ്യമ താരമായ നേഹ ബിഷ്ടിനെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് വീട്ടിലെത്തിയ യുവാവ് മർദ്ദനമേറ്റ് മരിച്ചു. ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ ജോലിചെയ്തിരുന്ന ഉത്തർപ്രദേശ് ഗാസിപുർ സ്വദേശി അഭിനവാണ് മരിച്ചത്.

ഡൽഹിയിലെ മധുവിഹാറിലുള്ള നേഹ ബിഷ്ടിന്റെ വീട്ടിലേക്കാണ് അഭിനവ് അതിക്രമിച്ചു കയറിയതെന്ന് പരാതി. ഇൻസ്റ്റഗ്രാമിൽ ആറുലക്ഷത്തിലേറെ ഫോളോവേഴ്സുള്ള നേഹയുടെ വീഡിയോകൾ സ്ഥിരമായി കണ്ടിരുന്ന അഭിനവിന് യുവതിയോട് കടുത്ത ആരാധനയും പ്രണയവും തോന്നിയിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.

മദ്യലഹരിയിലായിരുന്നു അഭിനവ് വീട്ടിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇതോടെ പ്രകോപിതരായ നേഹയുടെ കുടുംബാംഗങ്ങളും അയൽവാസികളും ചേർന്ന് ഇയാളെ ക്രൂരമായി മർദ്ദിച്ചശേഷം പോലീസിനെ അറിയിച്ചു. പോലീസ് എത്തുമ്പോൾ മുതുകിലും വലതുകാലിലും ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു അഭിനവ്.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ നവംബർ 15-ന് മരിച്ചു. സംഭവത്തിൽ നേഹയുടെ പിതാവ് വീരേന്ദർ ബിഷ്ടിനെയും ഒരു അയൽവാസിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഏതാനും മാസങ്ങൾക്ക് മുൻപും അഭിനവ് നേഹയുടെ വീട്ടിലെത്തിയിരുന്നുവെന്നും മറ്റൊരാളുമായി നേഹയുടെ വിവാഹം ഉറപ്പിച്ചതിലുള്ള നിരാശയാണ് വീണ്ടും വീട്ടിലെത്താൻ കാരണമെന്നുമാണ് പോലീസ് പറയുന്നത്.

A man who allegedly went to social media star Neha Bisht’s house in Delhi to ask for marriage died after being assaulted. Police said the victim, Abhinav from Uttar Pradesh, had been drinking and was attacked by family members and neighbours before being taken to hospital, where he later died.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392583/neha-bisht-house-visitor-dies-assault-new)