---
title: "ഏഴുവയസ്സുകാരിയെ കാണാതായിട്ട് 40 ദിവസമായിട്ടും തുമ്പില്ല; ഒടുവിൽ പൊലീസ് സ്റ്റേഷനിൽ ഹോമം നടത്തി ഇൻസ്പെക്ടർ, വീഡിയോ വൈറലായതോടെ വൻ വിവാദം"
english_title: "Inspector’s Ritual at Police Station Sparks Controversy Amid Missing Girl Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392569/police-station-ritual-missing-girl-controversy"
published_at: "2026-11-21T13:20:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b014d5fa7450_police-station-ritual-missing-girl-controversy.jpg"
keywords: ["PoliceControversy", "MissingChildCase", "TamilNaduPolice", "GanapathiHomam", "ViralVideo"]
---

# ഏഴുവയസ്സുകാരിയെ കാണാതായിട്ട് 40 ദിവസമായിട്ടും തുമ്പില്ല; ഒടുവിൽ പൊലീസ് സ്റ്റേഷനിൽ ഹോമം നടത്തി ഇൻസ്പെക്ടർ, വീഡിയോ വൈറലായതോടെ വൻ വിവാദം

> **Lead Summary:** **ചെന്നൈ: ** തെളിയാത്ത കേസുകൾക്കും ദുരൂഹ സംഭവങ്ങൾക്കും പരിഹാരം തേടി പൊലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടർ ഗണപതി ഹോമം നടത്തിയത് വിവാദമായി. വിഴുപ്പുറം ജില്ലയിലെ ജിഞ്ചിക്ക് സമീപമുള്ള സത്യമംഗലം പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഇൻസ്പെക്ടർ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലായിരുന്നു പൂജ നടന്നത്.

## Article Content

**ചെന്നൈ: ** തെളിയാത്ത കേസുകൾക്കും ദുരൂഹ സംഭവങ്ങൾക്കും പരിഹാരം തേടി പൊലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടർ ഗണപതി ഹോമം നടത്തിയത് വിവാദമായി. വിഴുപ്പുറം ജില്ലയിലെ ജിഞ്ചിക്ക് സമീപമുള്ള സത്യമംഗലം പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഇൻസ്പെക്ടർ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലായിരുന്നു പൂജ നടന്നത്.

ഇൻസ്പെക്ടറുടെ ഭാര്യയും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു. യൂണിഫോമും പൂമാലയും അണിഞ്ഞ് ഇൻസ്പെക്ടർ പൂജയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിമർശനം ശക്തമായത്. കാണാതായ ഏഴുവയസ്സുകാരിയുടെ ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തതായാണ് വിവരം.

പ്രദേശത്ത് ഏഴുവയസ്സുകാരിയെ കാണാതായിട്ട് 40 ദിവസത്തിലേറെയായിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് ഹോമം നടത്തിയത്. ഒക്ടോബർ 11-ന് കാണാതായ കുട്ടിയെ കണ്ടെത്താൻ എട്ട് പ്രത്യേക അന്വേഷണസംഘങ്ങളെ രൂപീകരിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് ഒക്ടോബർ 21-ന് കേസ് സിബിസിഐഡിക്ക് കൈമാറുകയായിരുന്നു.  

സ്റ്റേഷൻ പരിധിയിൽ മനുഷ്യന്റെ അസ്ഥികൂടവും കിണറ്റിൽ നിന്ന് അഴുകിയ നിലയിൽ മൃതദേഹവും കണ്ടെത്തിയതടക്കം നിരവധി കേസുകൾ ഇവിടെ റിപ്പോർട്ട് ചെയ്തിരുന്നു. തുടർച്ചയായ ദുരൂഹ സംഭവങ്ങൾക്കും തെളിയാത്ത കേസുകൾക്കും പരിഹാരമുണ്ടാകാനാണ് പൂജ നടത്തിയതെന്നാണ് വിവരം. ഔദ്യോഗിക സ്ഥാപനമായ പൊലീസ് സ്റ്റേഷനിൽ ഇത്തരം ചടങ്ങ് സംഘടിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ, വിഷയത്തിൽ ഉന്നത ഉദ്യോഗസ്ഥർ അന്വേഷണം നടത്തും.

A police inspector in Tamil Nadu’s Gingee area sparked controversy after conducting a Ganapathi homam at a police station amid an unresolved missing-child case. The ritual, attended by his family and relatives, drew criticism after videos of the event went viral, prompting a likely inquiry by senior officers.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392569/police-station-ritual-missing-girl-controversy)