---
title: "സ്വർണത്തിന് തണുത്ത് വിറക്കുന്നു....! ഒരു ലക്ഷത്തിന് താഴെ തന്നെ സ്വർണവില; പവന് 360 രൂപ കൂടി കുറഞ്ഞു"
english_title: "Gold Price Falls Again; Sovereign Drops by ₹360"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392554/gold-price-falls-again-kerala"
published_at: "2026-11-21T11:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0133f489e28_gold-price-falls-again-kerala.jpg"
keywords: ["GoldPrice", "KeralaMarket", "CommodityRates", "PreciousMetals", "Inflation"]
---

# സ്വർണത്തിന് തണുത്ത് വിറക്കുന്നു....! ഒരു ലക്ഷത്തിന് താഴെ തന്നെ സ്വർണവില; പവന് 360 രൂപ കൂടി കുറഞ്ഞു

> **Lead Summary:** **കൊച്ചി: **സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷവാർത്ത. ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,465 രൂപയും പവന് 360 രൂപ കുറഞ്ഞ് 91,720 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. തൊട്ടുമുമ്പത്തെ ദിവസവും സ്വർണവിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. പവന് ഒറ്റയടിക്ക് 3,760 രൂപ കുറഞ്ഞ് 92,080 രൂപയായിരുന്നു അന്നത്തെ നിരക്ക്.

## Article Content

**കൊച്ചി: **സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷവാർത്ത. ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,465 രൂപയും പവന് 360 രൂപ കുറഞ്ഞ് 91,720 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. തൊട്ടുമുമ്പത്തെ ദിവസവും സ്വർണവിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. പവന് ഒറ്റയടിക്ക് 3,760 രൂപ കുറഞ്ഞ് 92,080 രൂപയായിരുന്നു അന്നത്തെ നിരക്ക്.

ഇന്നലെ വൈകിട്ടോടെ അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നതിനാൽ കേരള വിപണിയിലും നിരക്കുകൾ തിരികെ കയറുമെന്ന വിലയിരുത്തലുണ്ടായിരുന്നു. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി അന്താരാഷ്ട്ര വിപണിയിൽ വില വീണ്ടും ഇടിയുകയും ഔൺസിന് 3,524.8 ഡോളറിൽ വ്യാപാരം അവസാനിക്കുകയുമായിരുന്നു. ഔൺസിന് 150 ഡോളറിന്റെ നഷ്ടത്തിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവില ഒരു ലക്ഷം രൂപയ്ക്ക് താഴെ തന്നെ തുടരുന്നതിനാൽ വരും ദിവസങ്ങളിലും നിരക്ക് ഇനിയും കുറയുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ. അതേസമയം, സ്വർണം വിൽക്കാനുദ്ദേശിക്കുന്നവർക്കും നിക്ഷേപകർക്കും ഈ തുടർച്ചയായ വിലയിടിവ് നിരാശയാണ് നൽകുന്നത്. ഈ വർഷം ജനുവരി 29-ന് 1,31,160 രൂപ വരെ ഉയർന്നിരുന്ന സ്വർണവിലയ്ക്ക് പത്തുമാസത്തിനിടെ 31,560 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

Gold prices in Kerala fell again, with the rate per sovereign dropping by ₹360 to ₹91,720 and gram price down by ₹45. The decline follows a sharp fall in the previous session as international prices also weakened further.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392554/gold-price-falls-again-kerala)