---
title: "ചികിത്സയുടെ മറവിൽ ലഹരി ഉപയോഗമോ? ക്ലിനിക്കിൽ 'ഓപ്പറേഷൻ തൂഫാൻ' മിന്നൽ പരിശോധന; എംഡിഎംഎയുമായി ഡോക്ടർ പിടിയിൽ"
english_title: "Doctor Held with MDMA in Kottayam Clinic During Operation Thoofan Raid"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392551/doctor-held-mdma-clinic-raid"
published_at: "2026-11-21T11:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0131a810160_Gemini_Generated_Image_edbu2iedbu2iedbu.png"
keywords: ["MDMA", "DrugBust", "KeralaPolice", "OperationThoofan", "Kottayam"]
---

# ചികിത്സയുടെ മറവിൽ ലഹരി ഉപയോഗമോ? ക്ലിനിക്കിൽ 'ഓപ്പറേഷൻ തൂഫാൻ' മിന്നൽ പരിശോധന; എംഡിഎംഎയുമായി ഡോക്ടർ പിടിയിൽ

> **Lead Summary:** **കോട്ടയം: **ഏറ്റുമാനൂരിലെ ക്ലിനിക്കിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി ഡോക്ടർ പിടിയിൽ. ഏറ്റുമാനൂരിലെ 'ഡയൽ ഡോക്ടർ ഹോം ക്ലിനിക്കിൽ' നിന്നാണ് ഡോക്ടർ അരുൺ മുരളീധരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ലഹരിവിരുദ്ധ നടപടികളുടെ ഭാഗമായി 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയിലാണ് ഇയാളിൽനിന്ന് ലഹരിമരുന്ന് കണ്ടെത്തിയത്.

## Article Content

**കോട്ടയം: **ഏറ്റുമാനൂരിലെ ക്ലിനിക്കിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി ഡോക്ടർ പിടിയിൽ. ഏറ്റുമാനൂരിലെ 'ഡയൽ ഡോക്ടർ ഹോം ക്ലിനിക്കിൽ' നിന്നാണ് ഡോക്ടർ അരുൺ മുരളീധരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ലഹരിവിരുദ്ധ നടപടികളുടെ ഭാഗമായി 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയിലാണ് ഇയാളിൽനിന്ന് ലഹരിമരുന്ന് കണ്ടെത്തിയത്.

ഡോക്ടറുടെ കൈവശത്തുനിന്ന് 0.8 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. നിലവിൽ ഏറ്റുമാനൂർ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിക്കെതിരെ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

A doctor was taken into custody after police found MDMA during a raid at a clinic in Ettumanoor, Kottayam. The seizure was made as part of the anti-drug drive Operation Thoofan, and police have registered a case and begun a detailed investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392551/doctor-held-mdma-clinic-raid)