---
title: "നടുക്കുന്ന ക്രൂരത....! നാഗർകോവിലിൽ ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; 31കാരനായ കന്യാകുമാരി സ്വദേശി അറസ്റ്റിൽ"
english_title: "Nagercoil Train Murder: One Arrested in Rape and Killing of Woman"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392548/nagercoil-train-murder-arrested-new"
published_at: "2026-11-21T10:56:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b012c83983f3_WhatsApp_Image_2026-11-21_at_11.00.33_AM.jpeg"
keywords: ["NagercoilMurder", "TrainCrime", "RailwayPolice", "TamilNaduNews", "CrimeUpdate", "Nagercoil", "MurderCase", "CCTVInvestigation", "CrimeNews"]
---

# നടുക്കുന്ന ക്രൂരത....! നാഗർകോവിലിൽ ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; 31കാരനായ കന്യാകുമാരി സ്വദേശി അറസ്റ്റിൽ

> **Lead Summary:** **** നാഗർകോവിലിൽ ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ 31കാരനായ അയ്യപ്പൻ അറസ്റ്റിലായി. കന്യാകുമാരി സ്വദേശിയായ ഇയാളെ റെയിൽവേ പൊലീസ് പിടികൂടുകയായിരുന്നു. കൊല്ലപ്പെട്ട യുവതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

## Article Content

**** നാഗർകോവിലിൽ ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ 31കാരനായ അയ്യപ്പൻ അറസ്റ്റിലായി. കന്യാകുമാരി സ്വദേശിയായ ഇയാളെ റെയിൽവേ പൊലീസ് പിടികൂടുകയായിരുന്നു. കൊല്ലപ്പെട്ട യുവതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

ഇക്കഴിഞ്ഞ 18ന് രാവിലെ എട്ടുമണിയോടെ നാഗർകോവിൽ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ 13-ാം നമ്പർ യാർഡിൽ നിർത്തിയിട്ടിരുന്ന നാഗർകോവിൽ-കോട്ടയം ട്രെയിനിന്റെ കോച്ചിനുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. നാല് ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു.

രാത്രി 12:30ന് അഞ്ചാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന് പ്രതി യുവതിയെ ബലംപ്രയോഗിച്ച് വലിച്ചിഴച്ച് യാർഡിലേക്ക് കൊണ്ടുപോയതായി അന്വേഷണത്തിൽ കണ്ടെത്തി. യുവതി അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ദൃശ്യങ്ങൾ റെയിൽവേ പൊലീസിന് ലഭിച്ചിരുന്നു. ആളില്ലാത്ത കോച്ചിൽ എത്തിച്ചാണ് ബലാത്സംഗവും കൊലപാതകവും നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

യുവതി ക്രൂര മർദനത്തിനും ഇരയായതായി അന്വേഷണ സംഘം അറിയിച്ചു. ഏതാനും മണിക്കൂറുകൾക്ക് ശേഷം പ്രതി കോച്ചിൽ നിന്ന് പുറത്തിറങ്ങുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കൂടുതൽ ശക്തമാക്കിയത്.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത റെയിൽവേ പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. കഴിഞ്ഞ മൂന്നു നാല് മാസമായി ഇയാൾ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കറങ്ങി നടന്നിരുന്നുവെന്ന് ആളുകൾ പറഞ്ഞതായി പൊലീസ് അറിയിച്ചു.

A 31-year-old man has been arrested in connection with the rape and murder of a woman found dead inside a coach of the Nagercoil-Kottayam train at Nagercoil Junction. Railway police said CCTV footage helped identify the suspect, while the victim’s identity has not yet been established.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392548/nagercoil-train-murder-arrested-new)