---
title: "എത്രകാലം മുങ്ങി നടക്കും...! മോഷ്ടിച്ച ബൈക്കുമായി ഒളിവിൽ കഴിഞ്ഞ യുവാവ് പിടിയിൽ, പഴയ കേസിലും പ്രതിയെന്ന് പോലീസ്"
english_title: "Youth Nabbed While Hiding With Stolen Bike, Police Say He Is Also an Accused in an Old Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392532/stolen-bike-youth-arrested-kollam"
published_at: "2026-11-21T09:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0113755339d_Gemini_Generated_Image_9yh2rb9yh2rb9yh2.png"
keywords: ["StolenBike", "KeralaPolice", "KollamCrime", "CCTVInvestigation", "RemandCase"]
---

# എത്രകാലം മുങ്ങി നടക്കും...! മോഷ്ടിച്ച ബൈക്കുമായി ഒളിവിൽ കഴിഞ്ഞ യുവാവ് പിടിയിൽ, പഴയ കേസിലും പ്രതിയെന്ന് പോലീസ്

> **Lead Summary:** **കൊല്ലം: **മോഷ്ടിച്ച ബൈക്കുമായി ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടമ്പനാട് മാഞ്ഞാലി തുവയൂർ സൗത്ത് സനൂജ ഭവനിൽ സത്യന്റെ മകൻ സബീഷ് സത്യൻ ആണ് പിടിയിലായത്. ബുധനാഴ്ച പുലർച്ചെ 3.10-ഓടെ കടമ്പനാട് മണ്ണടി പുതിയകാവ് ദേവീക്ഷേത്രത്തിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കാണ് മോഷണം പോയത്. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഏനാത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

## Article Content

**കൊല്ലം: **മോഷ്ടിച്ച ബൈക്കുമായി ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടമ്പനാട് മാഞ്ഞാലി തുവയൂർ സൗത്ത് സനൂജ ഭവനിൽ സത്യന്റെ മകൻ സബീഷ് സത്യൻ ആണ് പിടിയിലായത്. ബുധനാഴ്ച പുലർച്ചെ 3.10-ഓടെ കടമ്പനാട് മണ്ണടി പുതിയകാവ് ദേവീക്ഷേത്രത്തിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കാണ് മോഷണം പോയത്. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഏനാത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷ്ടിച്ച ബൈക്കുമായി ഒരാൾ കടമ്പനാട്, മാഞ്ഞാലി ഭാഗങ്ങളിലൂടെ സഞ്ചരിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയും കൊല്ലം ജില്ലയിലെ പോരുവഴി ദേവഗിരിയിൽനിന്ന് മോഷ്ടിച്ച ബൈക്കുമായി സബീഷ് സത്യനെ പിടികൂടുകയുമായിരുന്നു. മോഷ്ടിച്ച ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 2020-ൽ നൂറനാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു ക്രിമിനൽ കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

ഏനാത്ത് പോലീസ് സ്റ്റേഷൻ എസ്.ഐ രാഹുൽ ചന്ദ്രൻ, എ.എസ്.ഐ സോളമൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷൈൻ കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, സാഗർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

A 29-year-old man was arrested in Kollam for allegedly hiding with a stolen bike after it was taken from near a temple in Kadampanad. Police said CCTV footage helped identify and track him down, and he was later remanded by the court. They also noted that he is an accused in another criminal case registered in 2020.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392532/stolen-bike-youth-arrested-kollam)