---
title: "ചേലേമ്പ്രയിൽ  യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തുക്കൾ പോലീസ് കസ്റ്റഡിയിൽ"
english_title: "Youth Found Dead Under Suspicious Circumstances in Chelambra; Friends in Custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392530/chelambra-youth-found-dead-suspicious-circumstances"
published_at: "2026-11-21T08:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b010e8f22507_Gemini_Generated_Image_fsj83lfsj83lfsj8.jpg"
keywords: ["ChelambraNews", "SuspiciousDeath", "KeralaPolice", "CrimeInvestigation", "Malappuram"]
---

# ചേലേമ്പ്രയിൽ  യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തുക്കൾ പോലീസ് കസ്റ്റഡിയിൽ

> **Lead Summary:** **ചേലേമ്പ്ര: **പാറയിൽ സ്വദേശിയായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറയിൽ സ്വദേശി പി.ടി. ഇസ്മായിലിന്റെയും സൈറ ബാനുവിന്റെയും മകൻ റമീസ് ആണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.

## Article Content

**ചേലേമ്പ്ര: **പാറയിൽ സ്വദേശിയായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറയിൽ സ്വദേശി പി.ടി. ഇസ്മായിലിന്റെയും സൈറ ബാനുവിന്റെയും മകൻ റമീസ് ആണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.

വൈകീട്ട് അഞ്ചുമണിയോടെ രണ്ട് യുവാക്കൾ ബൈക്കിൽ കോമരപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

അസ്വാഭാവിക മരണമാണെന്ന സംശയത്തെത്തുടർന്ന് റമീസിന്റെ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് എന്താണ് സംഭവിച്ചതെന്നും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്താണെന്നും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. റിജാസ്, റഈസ എന്നിവർ സഹോദരങ്ങളാണ്

A 30-year-old man from Parayil, identified as Rameez, was found dead under suspicious circumstances in Chelambra. Police have taken his friends into custody and are questioning them to determine what happened before he was brought to a private hospital in Komarapadi.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392530/chelambra-youth-found-dead-suspicious-circumstances)